Advertisment

'ലോകത്തിലെ ഏറ്റവും മോശം ജോഡി, വിശാല്‍ വിവാഹിതനാകുന്നത് പണത്തിന് വേണ്ടി' - വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടി നല്‍കി അനീഷ

author-image
ഫിലിം ഡസ്ക്
Updated On
New Update

മിഴ്‌നടന്‍ വിശാലും ഹൈദരാബാദ് സ്വദേശിയും നടിയുമായ അനീഷ അല്ലയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം വെളിപ്പെടുത്തിയത്.

Advertisment

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇരുവരെയും കടന്നാക്രമിക്കുകയാണ്. ഇതിനൊക്കെയും അനീഷ തക്ക മറുപടിയും നല്‍കിയിട്ടുണ്ട്.

publive-image

നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശം ജോഡി എന്നായിരുന്നു ഒരാളുടെ കമന്റ്. നന്ദി എന്നാണ് അനീഷ ഇതിന് മറുപടി നല്‍കിയത്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു.

പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്‌നേഹിച്ചതെന്ന്‌ വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ് - മറുപടിയായി അനീഷ കുറിച്ചു.

Advertisment