Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു സംഭവം.

Advertisment

publive-image

ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ ശല്യപ്പെടുത്തരുതെന്നാണ്, ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് സുനില്‍ സുബ്രഹ്മണ്യം നല്‍കിയ മറുപടി.

സര്‍ക്കാര്‍ ബിസിസിഐയെ അതൃപ്തി അറിയിച്ചതോടെ , ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി സംഭവത്തില്‍ ഇടപെടുകയായിരുന്നു. സുബ്രമണ്യവുമായുള്ള കരാര്‍ നീട്ടേണ്ടെന്ന്, വിനോദ് റായി നിര്‍ദേശിച്ചതായാണ് സൂചനകള്‍.

Advertisment