Advertisment

ശരീരം നിറയെ വലിയ അർഥങ്ങളുള്ള ടാറ്റൂ ചെയ്ത് സൂര്യകുമാ‍ർ യാദവ്

New Update

publive-image

Advertisment

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻ താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ യാദവ്. പ്രാദേശിക ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ നേടിയിട്ടും മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ മിന്നിത്തിളങ്ങിയിട്ടും ഈയടുത്താണ് സൂര്യകുമാറിന് ഇന്ത്യയുടെ ദേശീയ ടീമിൽ സ്ഥാനം ലഭിച്ചത്. ഈ വർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് സൂര്യ വരവറിയിച്ചത്.

അർധശതകത്തോടെയായിരുന്നു താരം ടി20 യിൽ അരങ്ങേറ്റം കുറിച്ചത്. ശരീരത്തിൽ പച്ചകുത്തുന്നതിൽ എറെ ആവേശമുള്ളയാളാണ് സൂര്യകുമാർ യാദവ് എന്ന് ചിത്രം പറയുന്നുണ്ട്. താരത്തിൻെറ ഈ ടാറ്റൂഭ്രമത്തിന് ചില പ്രത്യേകതകളുമുണ്ട്. തന്റെ രക്ഷിതാക്കളോട് ഏറെ ബഹുമാനവും സ്നേഹവും പുലർത്തുന്നയാളാണ് സൂര്യകുമാർ യാദവ്.

അച്ഛൻെറയും അമ്മയുടെയും ചിത്രങ്ങൾ വലത് കയ്യിൽ പച്ചകുത്തിയിട്ടുണ്ട് താരം. അശോകെന്നും സപ്നയെന്നുമാണ് രക്ഷിതാക്കളുടെ പേരുകൾ. ഈ പേരുകളും സൂര്യയുടെ ശരീരത്തിൽ ടാറ്റൂവായി പതിഞ്ഞിട്ടുണ്ട്.ഐപിഎല്ലിൽ കൊൽക്കത്ത ടീമിൽ സ്ഥാനം പിടിച്ചപ്പോഴാണ് താൻ ഈ ടാറ്റൂ കുത്തിയതെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്. ഇടത് കയ്യിലും നെഞ്ചിലും പുറത്തും ട്രൈബൽ ടാറ്റൂകളാണ്.

രണ്ട് പ്രചോദനാത്കമമായ വാചകങ്ങളും താരം തൻെറ ശരീരത്തിൽ പച്ചകുത്തിയിട്ടുണ്ട്. "നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നിർണയിക്കുന്നത്" എന്ന വാചകം ഇടത് കൈത്തണ്ടയിലും , "ഒരു സമയത്ത് ഒരു ചുവട് മാത്രം വെക്കുക" എന്ന വാചകം ഇടത് കാൽപ്പാദത്തിലും പച്ച കുത്തിയിട്ടാണ് താരം ടാറ്റൂ വ്യത്യസ്തമാക്കിയിരിക്കുന്നത്.

cricket
Advertisment