Advertisment

കുവൈറ്റില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു ; മരണ കാരണം കൊറോണയോ ഹൃദയാഘാതമോ എന്നറിയാന്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കാത്ത് കുവൈറ്റ്‌

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു . കൊറോണ വൈറസ്‌ സ്ഥിരീകരിക്കപ്പെട്ടയാൾ താമസിച്ച കെട്ടിടത്തിലെ താമസക്കാരനായ ഇന്ത്യക്കാക്കാരനാണ് മരിച്ചത്‌ .

Advertisment

publive-image

ഇന്ന് കാലത്ത്‌ നെഞ്ച്‌ വേദന അനുഭവപ്പ്പ്ലെട്ടതിനെ തുടർന്ന് അമീരി ആശുപത്രിയിലേക്ക്‌ കൊണ്ടു പോയ ഇയാൾ ആശുപത്രിയിൽ എത്തുന്നതിനു മുമ്പായി മരണമടയുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച സ്രവ പരിശോധനയിൽ കൊറോണ വൈറസ്‌ ബാധയേറ്റതായി കണ്ടെത്തിയിട്ടുണ്ട്‌.

മിർഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്‌. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരനു കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കെട്ടിടം ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു.

എന്നാൽ മരണകാരണം വൈറസ്‌ ബാധ മൂലമാണോ അല്ലെങ്കിൽ ഹൃദയാഘാതമാണോ എന്നതിനു വ്യക്തത വരുത്താൻ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടിയിട്ടുണ്ട്‌. വൈറസ്‌ ബാധയാണു മരണകാരണമെങ്കിൽ കുവൈറ്റില്‍ കൊറോണ വൈറസ്‌ ബാധയേറ്റുള്ള ആദ്യ മരണമായി ഇത്‌ രേഖപ്പെടുത്തും.

kuwait kuwait latest
Advertisment