Advertisment

നാവികസേനയില്‍ വിമാനം പറത്താന്‍ തയ്യാറായി മൂന്ന് വനിതാ പൈലറ്റുകള്‍; പരിശീലനം പൂര്‍ത്തിയാക്കി

New Update

publive-image

കൊച്ചി: നാവികസേനയില്‍ ഇനി വിമാനം പറത്താന്‍ മൂന്ന് വനിതാ പൈലറ്റുമാരും. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായ ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇവർക്കു പുറമേ മൂന്നു പേർ കൂടി ദക്ഷിണ നാവിക കമാൻഡിൽ ഡോണിയർ ഓപറേഷനൽ ഫ്ലെയിങ് പരിശീലനം പൂർ‍ത്തിയാക്കി. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് പൈലറ്റുമാര്‍ക്ക് പുരസ്‌കാരം നല്‍കി.

Advertisment