Advertisment

ഒരു വോട്ടര്‍ക്ക് 8 ഡോളര്‍ വീതം ചിലവ് ! ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിനേക്കാള്‍ ചിലവേറിയത്. ലോകം കണ്ടതില്‍ വച്ചേറ്റവും ചിലവേറിയ തെരഞ്ഞെടുപ്പിനായി ഒഴുകാന്‍ പോകുന്നത് 50000 കോടി രൂപ !!

author-image
സുജിത് വള്ളൂര്‍ 
Updated On
New Update
കൊച്ചി : ഏപ്രില്‍ 11 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പാകും ലോകത്തില്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും ചിലവേറിയതെന്നാണ് വിവിധ പഠനങ്ങള്‍ വിലയിരുത്തുന്നത്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ പൊതു തെരഞ്ഞെടുപ്പാണ് ഇന്നുവരെ ലോകത്തില്‍ ഏറ്റവും ചിലവേറിയത്.
Advertisment
publive-image
ഏകദേശം 6.5 ബില്യന്‍ ഡോളറാണ് ട്രംമ്പ് അധികാരമേറ്റ പൊതുതെരഞ്ഞെടുപ്പിനായി അമേരിക്ക ചെലവഴിച്ചത്. ഈ സംഖ്യ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 7 ബില്യന്‍ (50000 കോടി രൂപ) ഡോളറാണ് രാജ്യം പൊതു തെരഞ്ഞെടുപ്പിനായി ചിലവഴിക്കാന്‍ പോകുന്നത്. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആകെ ചിലവാണ് ഈ സംഖ്യ..
publive-image

2014 ല്‍ ചിലവഴിച്ച തുകയുടെ 40 % അധിക വര്‍ദ്ധനയാണ് 2019 ല്‍ പ്രതിക്ഷിക്കുന്നത്. 66% ജനങ്ങളും ദിവസവും 3 ഡോളര്‍ വീതം നിത്യജീവിതത്തിനായി ചിലവഴിക്കുന്ന രാജ്യത്താണ് ഒരു വോട്ടര്‍ക്ക് 8 ഡോളറോളം രൂപ പൊതു തെരഞ്ഞെടുപ്പിനുവേണ്ടി ചിലവഴിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പ് ചിലവിന്റെ ഭൂരിപക്ഷവും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പരസ്യ പ്രചാരണം നടത്തുന്നതിന് വേണ്ടിയാണെന്ന് രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ചിലവുകളേക്കുറിച്ചു പഠനം നടത്തുന്ന സെന്റ ഫോര്‍ മീഡിയ സ്റ്റഡീസ് ചെയര്‍മാന്‍ എന്‍. ഭാസ്‌കര റാവു പറഞ്ഞു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയക്കായി ചെലവിട്ടത് 250 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 5000 കോടി കവിയും.

ele 19
Advertisment