Advertisment

ഇന്ത്യൻ റെഡ് ക്രോസ് ജെആർസി കൗൺസിലർ സംസ്ഥാന പുരസ്ക്കാരം നൂർ മുഹമ്മദിന്

New Update

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ജെ ആർ സി യൂണിറ്റ് കൗൺസിലർക്കുള്ള ഇന്ത്യൻ റെഡ് ക്രോസ് അവാർഡ് മുണ്ടൂർ സ്വദേശിയും മണ്ണാർക്കാട് കെടിഎം ഹൈസ്‌കൂൾ ജെ ആർ സി കൗൺസിലറും,അവിടുത്തെ ചിത്രകലാ അധ്യാപകനുമായിരുന്ന നൂർ മുഹമ്മദിന്.

Advertisment

publive-image

1987 മുതൽ സ്‌കൂൾ ജോലിയിൽ പ്രവേശിച്ചത് മുതൽ പാഠ്യഅനുബന്ധ പ്രവർത്തനങ്ങൾക്കും സമൂഹ നന്മക്കുമായി മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തിയ നൂർ മുഹമ്മദ്വർഷങ്ങളായി സബ്ജില്ല ജെ ആർ സി കോർഡിനേറ്റർ, വിദ്യാഭ്യാസ ജില്ലാ സെക്രെട്ടറി,റെവന്യൂ ജില്ലാ ജോ.സെക്രട്ടറിതുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ2016-17 വർഷത്തിൽ പാലക്കാട്‌ ജില്ലയിലെ ഏറ്റവും മികച്ച ജെആർസി യൂണിറ്റ് കൗൺസിലർക്കുള്ള ഇന്ത്യൻ റെഡ് ക്രോസ്സ് പുരസ്‌കാരവും,2019-20 ൽ ജില്ലയിലെ മികച്ച ഹരിത സേന പ്രവത്തന അംഗീകാരവും ലഭിച്ചു.സ്കൂളിനും നാടിനും സമൂഹത്തിന്നുമായി ഇതുവരെ ചെയ്ത നന്മയാർന്ന പ്രവർത്തനങ്ങൾക്കായി മണ്ണാർക്കാട് നഗരസഭാ, ആരോഗ്യം,വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി, ക്ലബ്ബുകൾ, പൗരാവലി തുടങ്ങിയവരിൽ നിന്നും ലഭിച്ച

ആദരവുകൾ കുട്ടികളുടെയും സ്‌കൂളിന്റെയും യശസ്സുയർത്താൻ സഹായകമായുണ്ടായിട്ടുണ്ട്.

വർഷങ്ങളായി മണ്ണാർക്കാട് ക്യാൻസർ പെയിൻ&പാലിയേറ്റീവ് ക്ലിനിക്ക് സന്ദർശനവും പരിചരണവും സഹായം കണ്ടെത്തിനല്കലുംജെ ആർ സി ചെയ്തിട്ടുണ്ട്.

വൃദ്ധ സദനങ്ങൾ, ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ കേഡറ്റുകളുമൊത്തു സന്ദർശനം നടത്തി പരിചരണവും സഹായവും നൽകുകയുണ്ടായി.2018ലും 2019ലും നേരിട്ട മഴക്കെടുതിയിൽ സ്വന്തം ശമ്പളം ഉപയോഗിച്ചു സ്കൂളിലെയും മറ്റു വിദ്യാലയങ്ങളിലെയും സമൂഹത്തിലെയും (ആദിവാസി മേഖലയിലടക്കം )

നൂറോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണവും സഹായവും എത്തിക്കുകയുണ്ടായി.

പലപ്പോഴും സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചായിരുന്നു സേവന പ്രവർത്തനം.

കെടിഎം സ്‌കൂൾ അങ്കണത്തിൽ 40 ഓളം ഫല വൃക്ഷങ്ങൾ സ്കൂളിന് വേണ്ടി പരിപാലിച്ചു വളർത്തിയെടുത്തു.

സംസ്ഥാനത്തെ മറ്റു സ്‌കൂൾ ജെആർസി യൂണിറ്റുകൾക്കു പ്രചോദനമായി 'വെള്ളരിപ്രാവുകളും ചങ്ങാതിയും' എന്ന മലയാളത്തിലെ സമ്പൂർണ പ്രവർത്തന ഡോക്യൂമെന്ററിയും വീഡിയോ സംഗീത ആൽബവും പുറത്തിറക്കി.

ശുദ്ധജല സംരക്ഷണത്തിനും, പ്ലാസ്റ്റിക് നിർമാർജ്ജനത്തിന്നും, തുണിസഞ്ചി വിതരണവും പ്രോത്സാഹനവും, ബോധവൽക്കരണ ജാഥ, ലഘു ലേഖ വിതരണം, സെമിനാർ ക്യാമ്പയിൻ, ക്വിസ് തുടങ്ങി പ്രവർത്തനങ്ങൾ വിവിധകൂട്ടായ്മകളെപങ്കെടുപ്പിച്ച് കേഡറ്റുകളെ മുൻനിർത്തി പ്രവർത്തിച്ചു വന്നിട്ടുണ്ട്.

സ്‌കൂൾ ജെആർസി യൂണിറ്റ് തുടങ്ങിയ കാലം മുതൽ ഉദാരമതികളെ കണ്ടെത്തി പുതിയ കേഡറ്റുകൾക്ക് മുഴുവൻ സൗജന്യ യൂണിഫോമും സഹായങ്ങളും നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ സാമൂഹിക നവീകരണ പ്രവൃത്തികളിലും സഹായ പ്രവൃത്തികളിലും

സേവന കർമ്മങ്ങളിലും കുട്ടികൾക്ക് ദിശ കാണിക്കാന്‍ ഈ അധ്യാപകന് കഴിഞ്ഞു എന്നതാണ് നൂർ മുഹമ്മദ് എന്ന അധ്യാപകനെ വ്യത്യസ്തനാക്കുന്നതെന്നും മികവാർന്ന ഇത്തരം പ്രവർത്തനമാണ് അവാർഡിന് യോഗ്യമാക്കിയതെന്നും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ യു.കൈലാസ് മണി അറിയിച്ചു.

indian redcross5
Advertisment