Advertisment

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണ്. അതേ സമയം രാജ്യത്ത് അതിരൂക്ഷമായ വിധം രോഗവ്യാപനവും മരണ നിരക്കും ക്രമാതീതമായി ഉയരുന്നതിനാൽ രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഇല്ലാതാക്കാൻ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്റേണൽ അസ്സസ്മെന്റിന്റെ അടിസ്ഥാനത്തിൽ സ്കോർ നിശ്‌ചയിക്കുന്ന വിധം തന്നെ പ്ലസ് ടു പരീക്ഷക്കും അനുയോജ്യമായ വിധം മാർഗ നിർദ്ദേശങ്ങൾ ഉന്നത തലത്തിൽ തയ്യാറാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ഭീതിതമാം വിധം കൊറോണ വ്യാപിക്കുകയും മരണ നിരക്ക് ക്രമാതീതമായി ഉയരുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്നതാണ്. പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

jiddah news
Advertisment