Advertisment

ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഭു​വ​നേ​ശ്വ​ര്‍: അ​ടു​ത്ത വ​ര്‍​ഷ​ത്തെ ടോ​ക്കി​യോ ഒളിംപി​ക്സ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് യോ​ഗ്യ​ത. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ യു​എ​സ്‌എ​യെ 6-5ന്‍റെ അ​ഗ്ര​ഗേ​റ്റ് സ്കോ​റി​ല്‍ തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഒളിംപി​ക്സ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ​പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ 5-1ന് ​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ വ​ന്‍ ജ​യ​ത്തി​നാ​യി പൊ​രു​തി​യ യു​എ​സ്‌എ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ചു. 28 മി​നി​റ്റാ​യ​പ്പോ​ള്‍ യു​എ​സ്‌എ 4-0ന് ​മു​ന്നി​ലെ​ത്തി. 49-ാം മി​നി​റ്റി​ല്‍ റാ​ണി രാം​പാ​ല്‍ ഇ​ന്ത്യ​ക്ക് ഒ​രു ഗോ​ള്‍ സ​മ്മാ​നി​ച്ചു. ഇ​തു​മ​തി​യാ​യി​രു​ന്നു ഇ​ന്ത്യ​ക്ക് ഒളിംപിക്സിന് യോ​ഗ്യ​ത നേ​ടാ​ന്‍. ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ മൂ​ന്നാം ത​വ​ണ​യാ​ണ് ഒളിംപിക്സിന് യോ​ഗ്യ​ത നേ​ടു​ന്ന​ത്. 1980 മോ​സ്കോ​യി​ലാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. അ​തി​നു​ശേ​ഷം 2016ല്‍ ​റി​യോ​യി​ലും യോ​ഗ്യ​ത നേ​ടി.

Advertisment