Advertisment

2020-ലെ ഇന്ത്യന്‍ ധനികരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്; പതിവ് തെറ്റിക്കാതെ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; യുവകോടീശ്വരന്മാരുടെ പട്ടികയില്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ ഒന്നാമത്; മറ്റു യുവകോടീശ്വരന്മാരുടെ പട്ടിക ഇങ്ങനെ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2020-ലെ ഇന്ത്യയിലെ ധനികരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാഗസിന്‍. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഈ പട്ടികയില്‍ ഒന്നാമത്. ആകെ വരുമാനത്തില്‍ 37.3 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് മുകേഷ് അംബാനിക്കുണ്ടായത്.

ഓക്‌സഫഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനെവാല ആദ്യ പത്തില്‍ ഇടം നേടിയത് ശ്രദ്ധേയമായി. ബയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷായാണ് ശതമാന കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്.

യുവ ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളിയായ ബൈജു രവീന്ദ്രനാണ് (39) ഒന്നാമത്. 3.05 ബില്യണ്‍ ഡോളറാണ് ബൈജൂസ് ആപ്പ് ഉടമയായ ബൈജു രവീന്ദ്രന്റെയും ഭാര്യ ദിവ്യ ഗോകുല്‍നാഥിന്റെയും ആസ്തി.

പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മയാണ് (42 വയസ്) യുവശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാമത്. 2.35 ബില്യണാണ് വിജയ് ശേഖറിന്റെ ആസ്തി. 2.22 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പതഞ്ജലി ചെയര്‍മാന്‍ ആചാര്യ ബാലകൃഷ്ണയും, 1.75 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി വികാസ് ഒബെറോയിയും ഈ പട്ടികയില്‍ തൊട്ടുപിറകിലുള്ള സ്ഥാനങ്ങളിലുണ്ട്.

Advertisment