Advertisment

എന്‍ജിനില്‍നിന്ന് അസാധാരണമായ ശബ്ദം.... ഡല്‍ഹി മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

New Update

ന്യൂഡല്‍ഹി: എന്‍ജിനില്‍ അസാധാരണമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡല്‍ഹി - മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

Advertisment

publive-image

യാത്ര തുടങ്ങിയതിനുശേഷമാണ് വിമാനത്തിന്റെ രണ്ടാം എന്‍ജിനില്‍നിന്ന് അസാധാരണമായ തരത്തില്‍ വൈബ്രേഷന്‍ ഉണ്ടായത്. ഉടന്‍ തന്നെ പൈലറ്റ് വിമാനം തിരികെ പറത്തുകയായിരുന്നു.

ഡല്‍ഹി - മുംബൈ യാത്രയ്ക്കിടെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതര്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ എ320 നിയോ വിമാനം മുന്‍പും പല പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

എന്‍ജിന്‍ വൈബ്രേഷനും അതില്‍ ഒന്നായിരുന്നു. ഇന്‍ഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങള്‍ക്ക് മിഡ് എയര്‍ എന്‍ജിന്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Advertisment