Advertisment

ഇന്ദിരഗാന്ധി യുടെ അഭാവം ഇന്നും പ്രകടമാവുന്നു: ഇൻകാസ് ഫുജൈറ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഫുജൈറ : ഇന്ദിരഗാന്ധി യെ പോലെ ഒരു കരുത്തുറ്റ ഭരണാധികാരിയുടെ അഭാവം വർഗീയ ശക്തികളുടെ വളർച്ചക്കും ഭാരതത്തിന്റെ വികസന മുരടിപ്പിനും കാരണമായി എന്നു പ്രകടമാക്കുന്നതാണ് ആനുകാലിക സംഭവങ്ങളെന്നും സാഹചര്യം വർഗീയ ശക്തികൾ ചൂഷണം ചെയ്യുകയാണെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

publive-image

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 35 മാത് രക്ഷതസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാൽക്കരണമടക്കമുള്ള വിപ്ലവകരമായ നടപടികൾ നടപ്പിലാക്കിയ ഇന്ദിരാജി ഇന്ത്യ യുടെ ഐക്യവും അഖണ്ഡത യും കാത്തു സൂക്ഷിക്കാൻ ജീവത്യാഗം ചെയ്ത ഇച്ഛാ ശക്തിയുള്ള ഭരണാധിപയായിരുന്നു ഇന്ദിരാഗാന്ധി എന്നും അദ്ദേഹം പറഞ്ഞു . ഇൻകാസ് നേതാക്കളായ ഹംസ വിളയൂർ , നാസർ പാണ്ടിക്കാട് , ,ജോജു മാത്യു ഫിലിപ്പ്, യൂസുഫലി , നാസർ പറമ്പിൽ , തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment