Advertisment

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ദിരാ ഗാന്ധി കരുത്തിന്‍റെ പ്രതീകമായിരുന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

ഒലവക്കോട് : നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. യോഗത്തിൽ സായാഹ്‌നം പത്രാധിപർ അബ്ദുൽ അസീസ് മാസ്റ്റർ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

Advertisment

publive-image

അധികാരത്തിന്‍റെ തീക്ഷ്ണതയിലായിരിക്കുമ്പോഴും , പലപ്പോഴും തീർത്തും ഏകാന്തമായ ദുഃഖത്തിന്‍റെ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധി.ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാൽ നെഹ്രു എന്നായിരിക്കും ഉത്തരം.

എന്നാൽ, ഒരുപോലെ ആരാധിക്കപ്പെടുകയും നിരീക്ഷിക്കമപ്പെടുകയുംചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും.വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം.

ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ റസൂൽ, ആഷിക് , ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.

രാധാ ശിവദാസ്, കുഞ്ഞുണ്ണി റിയാസ് കബീർ, രതീഷ് , ശിഹാബുദ്ദീൻ, മുഹമ്മദ് കാസിം പുത്തൻപുര എന്നിവർ പങ്കെടുത്തു.

Advertisment