കൊച്ചി: സാംസ്‌ക്കാരിക രംഗത്ത് കഴിഞ്ഞയിടെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങളെ കുറിച്ചും സാസ്‌ക്കാരിക രംഗത്തെ പല പ്രമുഖരുടെയും മുഖംമൂടി വലിച്ചു കീറി എഴുത്തുകാരി ഇന്ദുമേനോന്റെ തുറന്നെഴുത്ത്.
‘പൂങ്കോഴിത്തന്തമാരുടെ ലോകം’ എന്ന തലക്കെട്ടോടെ ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പല എഴുത്തുകാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും തനിനിറം ഇന്ദുമേനോന്‍ കുറിച്ചിട്ടുള്ളത്.
താന്‍ എഴുതിയിരിക്കുന്നതില്‍ നാലു സംഭവങ്ങള്‍ അവര്‍ തന്നെ പുറത്തുപറഞ്ഞതും ബാക്കിയുള്ളവ താന്‍ നേരിട്ടു കണ്ടതോ പറഞ്ഞറിഞ്ഞതോ ആയ കാര്യങ്ങളാണെന്നും അവര്‍ പറയുന്നു.
‘പൈസതരാം എത്ര വേണമെങ്കിലും തരാം ഒരുതവണ തനിയ്‌ക്കൊപ്പം വരൂ’ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ടെന്ന് അവര്‍ കുറിക്കുന്നു. ഈ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണെന്നും ഇന്ദുമേനോന്‍ പറയുന്നു.
കാറിലൊപ്പം ചെന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ടെന്നും അവതാരിക തരാമെന്നു പറഞ്ഞ് വീട്ടില്വരാന്‍ പുതിയ എഴുത്തുകാരിയെ വിളിച്ച കൃഷ്ണപക്ഷക്കാരനുണ്ടെന്നും ഇന്ദു മേനോന്‍ പരാതികളുടെ തന്നെ വെളിച്ചത്തിലാണ് പറയുന്നത്.
ഹോട്ടെല്‍ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിര്‍ബന്ധപൂര്‍വ്വം വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുടെ കര്യവും ഇന്ദു മേനോന്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇതൊക്കെ ചെയ്യുന്ന ഈ സാഹിത്യകാരന്‍മാര്‍ പരാതി പറയുമ്പോള്‍ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നതിനെയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറി നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ?
അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാര്‍ക്കാണറിയാത്തത്?”എന്നിങ്ങനെയുള്ള പരിഹാസത്തെയും അവര്‍ തള്ളുന്നുണ്ട്.
ഇന്ദുമേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :
മലയാള സാഹിത്യ-സാംസ്‌കാരികലോകത്ത് കഴിഞ്ഞ കുറച്ചു നാളായി സ്ത്രീകളുടെ തുറന്നു പറച്ചിലുകള്‍ നടന്നുകൊണ്ടിരിയ്ക്കയാണ്. ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്.
മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍
”അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറിയി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ?
അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്? എങ്ങനാ അവളുടെ കഥ വന്നത്? എഡിറ്ററുമായുള്ള ബന്ധമാര്‍ക്കാണറിയാത്തത്?”
നാട്ടുപാട്ടുകാരന്മാരും കൃഷ്ണപക്ഷലിംഗംതൂക്കികളും സദാ സ്ത്രീകള്‍ക്കെതിരെ ആര്‍പ്പിട്ടുകൊണ്ടിരിയ്ക്കുന്നു. സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീര്‍ക്കാനുള്ള കഠിനശ്രമം. അവള്‍ പോക്കുകേസ്സാണെന്ന ഒരു സര്‍ട്ടിഫിക്കറ്റില്‍, ഒരപവാദ പ്രചരണത്തില്‍ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാര്‍ഷ്ട്യം.
ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബെറേറ്റ് ചെയ്ത് മനുഷ്യര്‍ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച് എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോള്‍ സാഹിത്യനഭോമണ്ഡലത്തിലും കേള്‍ക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്.
1. മീങ്കറിയുണ്ടാക്കിത്തരാം വീട്ടിലേയ്ക്കു പോരൂ എന്ന് റോബിന്‍ ബ്ലൂവില്‍ മുങ്ങിയ നീലക്കുറുക്കനെപ്പോലെ പറഞ്ഞ് വ്യാമോഹിപ്പിച്ച്, സുഹൃത്തായ യുവതിയെ വീട്ടിലെത്തിച്ച്, സ്രീമോയുടെ കഴുത്തു പിടിച്ച് ഞെരിച്ച് ലൈംഗികമായി ആക്രമിച്ചവവനെതിരെ നിയമപരമായ പരാതിയുണ്ട്.
2. പൈസതരാം എത്രയും തരാം ഒരുതവണ എനിയ്‌ക്കൊപ്പം വരൂ എന്ന് കെഞ്ചിയ പത്രമുതലാളിയുണ്ട്- ആ കഥ പറഞ്ഞത് മലയാളത്തിലെ പ്രണയ രാജകുമാരിയായ എഴുത്തുകാരിയാണ്.
3. കാറിലൊപ്പം ചെന്ന പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറിപ്പിടിച്ച ബത്തേരി റോഡിലെ നാട്ടുവഴികളുണ്ട്.
4. അവതാരിക തരാമെന്നു പറഞ്ഞ് വീട്ടില്വരാന്‍ പുതിയ എഴുത്തുകാരിയെ വിളിച്ച് കൃഷ്ണപക്ഷക്കാരനുണ്ട
്
5. വരൂ ഹോട്ടെല്‍ മുറിയിലിരുന്നു കവിത വായിക്കാമെന്നു നിര്‍ബന്ധപൂര്‍വ്വം വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ച് വലിച്ച കോളേജ് വാധ്യാരുണ്ട്.
6. നിന്റെ കൂടെ അവന്‍ കിടക്കുമ്പോള്‍ അത് ഞാനാണെന്ന് നീ സങ്കല്‍പ്പിക്കുക,നിങ്ങളുടെ ചുംബനവേളകളില്‍ എന്നെയാണ് നീ ചുംബിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക, അവന്‍ ഞാന്‍ തന്നെയാണെന്നും എന്നു ജയദേവഗീതകം കോളേജില്‍ പഠിയ്ക്കുന്ന കുട്ടിയോട് ഫോണ്‍ ചെയ്തു പറയുന്ന സ്‌കൂള്‍ മാഷുമാരുണ്ട്.
7. രാത്രി പതിനൊന്നിനു ശേഷം മദ്യപിച്ചു നില തെറ്റിയ ശബ്ദത്തില്‍ എടീ പോടീ എന്ന് വിളിച്ചു നിര്‍ത്താതെ കവിത പാടുകയും, പാടെടീ എന്ന്, യൂണിവേര്‍സിറ്റിയില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടിയോട് നിര്‍ബന്ധിക്കുകയും ചെയ്യുന്ന പ്രമുഖ മലയാളമരക്കവിയുമുണ്ട്.
8. കവിത കേള്‍ക്കാന്‍ ബോട്ടിലേയ്ക്ക് വിളിച്ചു മഴയത്ത് കവയത്രിയെ ഉപദ്രവിച്ച കവിയുണ്ട്.
9. ഈ നക്‌സസ്സലന്‍ എന്നോട് കാല് പിടിച്ച് മാപ്പു പറഞ്ഞതുകൊണ്ടല്ല മറിച്ച് അയാളെന്നെ ഉപദ്രവിയ്ക്കാന്‍ നോക്കിയെന്ന് പറഞ്ഞാല്‍ എനിക്കുണ്ടാകുന്ന അപമാനമോര്‍ത്താണെന്ന് പറഞ്ഞ കഥയിലും കവിയുണ്ട്.
10. പ്രസംഗിക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്
11. എന്റെ കസിന്റെ മകനെ ഈ എഴുത്തുകാരന്‍ കുട്ടിയായിരുന്ന കാലത്ത് സെക്ഷ്വലി അബ്യൂസ്സ് ചെയ്തുവെന്നു ഒരു സ്ത്രീ പരസ്യമായി ഗ്രൂപ്പില്‍ പരാമര്‍ശിച്ച നോവലിസ്റ്റുണ്ട്
12. കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയെ ചന്തിയ്ക്കു പിടിച്ച അധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്.
13. നിലാവില്‍ നടക്കാമെന്നു പറഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിയ്ക്കയും ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും കവിയുമായൊരാളുണ്ട്
6,7,13 എന്നിവ സാമൂഹിക മാധ്യമങ്ങളില്‍ ആ വ്യക്തികള്‍ തന്നെ എഴുതിയവയും 8 ഒരു സുഹൃത്ത് അവരുടെ സുഹൃത്തിനുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞവയുമ്മാണ്. ബാക്കിയുള്ളവ നേരിട്ടു കണ്ടതോ വ്യക്തികള്‍ തന്നെ എന്നോട് നേരിട്ടു പറഞ്ഞതോ ആണ്.
ഇവരെല്ലാം കൂടി സാഹിത്യലോകം- സാംസ്‌കാരിക ലോകം മുച്ചൂടും നശിപ്പിക്കുകയാണ്. മീ റ്റൂ പറഞ്ഞ പെണ്‍കുട്ടികളെല്ലാം ചീത്തയോ പോക്കുകേസ്സുകളോ ആയി മാറ്റുന്നതില്‍ ഇത്തരക്കാരും സംഘങ്ങളും പലപ്പോഴും വിജയിക്കുന്നുണ്ട്.
പരാതി കൊടുത്താല്‍ പോലീസ്സുകാര്‍ക്ക് ഇത്രേ ഉള്ളൂ ഒന്നു അമ്മിഞ്ഞയില്‍ പിടിച്ചല്ലേ ഉള്ളൂ എന്നു നിസ്സാരവത്കരിയ്ക്കലാണ്. നിയമത്തിന്റെ ചുറ്റിയ്ക്കലും ക്രമവുമാകുമ്പോഴേയ്ക്കും ടോര്‍ച്ചര്‍ താങ്ങാനാവാതെ മനുഷ്യര്‍ വിട്ടുപോകുകയാണ്. എതിര്‍ശബ്ദമുയര്‍ത്തിയ സ്ത്രീയെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളാണ്.
ഇവരുടെയൊക്കെ എഴുത്തിലൂടെയും കവിതകളിലൂടെയും വഴുവഴുക്കുന്നതും അറപ്പിക്കുന്നതുമായ എന്തോ ഒഴുകുന്നുണ്ട്. ഇവരുടെ വാക്കുകളില്‍ മലിനമാംസകാരിയായ കുരിശുകള്‍ ഒട്ടിനില്‍ക്കുന്നുണ്ട്. ആരും ഞങ്ങളെ ഒന്നും ചെയ്യില്ല. ഇതെല്ലാം ഞങ്ങള്‍ക്ക് പൊന്‍ തൂവലാണ് എന്ന വിജയ്ബാബുധാര്‍ഷ്ട്യം സദാ കൊമ്പല്ലിളിയ്ക്കുന്നുണ്ട്.
എത്ര ചര്‍ദ്ദിച്ചാലും പോകാത്ത ജുഗുപ്‌സ നിങ്ങളെപ്രതി മനസ്സില്‍ കെട്ടി നില്‍ക്കുന്നു. എത്ര ഓക്കാനിച്ചാലും പോകാത്ത കൃഷ്ണപക്ഷവെളുകച്ചിരികളില്‍ ചെന്നായ് വായെന്നോനം ഉമിനീരൊഴുകുന്നത് ഭയപ്പെടുത്തുന്നുണ്ട്.
പെണ്‍കുട്ടികളും സ്ത്രീകളും എഴുതിക്കോട്ടെ. ആയിരക്കണക്കിനു പ്രശനങ്ങളില്‍ നിന്നു കൊണ്ട്, പതിനായിരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അടുക്കള ചുമന്നും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പട്ടിയെപ്പോലെ പേറിയും ഗതികെട്ടാണ് ഞങ്ങള്‍ എഴുതുന്നത്.
കവിത്തന്തമാരും അവതാരികാകൃഷ്ണന്മാരും രതിയധ്യാപകരും ഞങ്ങള്‍ക്ക് തന്തത്താഴ് പണിയേണ്ടതില്ല. നിങ്ങളുടെയൊന്നും ഔദാര്യമോ ഓശാരമോ ഇല്ലാതെ തന്നെ വളരാനും എഴുതാനും ഞങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ട്.
സാംസ്‌കാരിക പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന ദയവു ചെയ്ത് ഇത്തരം ആളുകളിരിയ്ക്കുന്ന വേദിയില്‍ നിന്നും എന്നെ ഒഴിവാക്കുക. ഗവണ്മെന്റിനോട് യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ പോണ്‍ ഹബ്ബുകളും പിഗാളുകളും പണിയുകയും രത്യുപകരണങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്യുക.
കോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളര്‍ത്താന്‍ വരല്ലെ. തളര്‍ത്താനും ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്‌ക്കോട്ടെ.
മലപ്പുറം: ഹണിട്രാപ്പില്‍ കുടുങ്ങി ഹോട്ടലില്‍ കൊല്ലപ്പെട്ട സിദ്ദീഖിനെ കാണാതായത് മലപ്പുറം തിരൂരില്‍നിന്ന്, കൊലപ്പെടുത്തിയത് കോഴിക്കോട് ഹോട്ടലില്‍, മൃതദേഹം ലഭിച്ചത് പാലക്കാട് അട്ടപ്പാടിയില്‍നിന്ന്. പ്രതികളിലേക്കുള്ള ഒരോ തെളിവുകള്‍ സസൂക്ഷ്മം കൈാര്യംചെയ്താണ് പോലീസ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. മൂന്നു ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസിന് ഇത്രപെട്ടെന്നു തുമ്പുണ്ടാക്കാന്‍ സാധിച്ചത് തിരൂര്‍ ഡി.വൈ.എസ്.പി: കെ.എം. ബിജു, സി.ഐ: എം.ജെ. ജിജോ എന്നിവരുടെ അന്വേഷണ മികവുകൊണ്ടാണ്. എല്ലാ പിന്തുണയുമായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ദാസിന്റെ ഇടപെടലുകളുമുണ്ടായി. ഇതിനു പുറമേ സിവില്‍ പോലീസ് […]
കുവൈറ്റ്: കേരളത്തിൽ നിന്നും കുവൈറ്റിൽ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈറ്റ് ( കെ ആർ ഏൽ സി കെ )വാർഷിക യോഗവും പുതിയ വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നോർത്തേൺ അറബിയയുടെ ബിഷപ്പ് ആൽഡോ ബെറാർഡിയുടെ അനുഗ്രഹ ആശംസകളോട് ചേർന്ന യോഗത്തിൽ കൂട്ടായ്മയുടെ ആത്മീയ പിതാക്കന്മാരായ ഫാദർ പോൾ വലിയവീട്ടിൽ (ഒഎഫ്എം ) ഫാദർ ജോസഫ് (ഒഎഫ്എം ) എന്നിവർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ, കുവൈറ്റിലെ വിവിധ […]
കൊച്ചി: ‘ബൈനറി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോയ് മാത്യു. അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞത് എന്ന് ജോയ് മാത്യു പറയുന്നത്. തനിക്ക് പ്രതിഫലം മുഴുവന്‍ തന്നിട്ടില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. ആരോപണങ്ങള്‍ മറുപടികള്‍ കഴിഞ്ഞ ദിവസങ്ങളിലായി എന്നെക്കുറിച്ച് പ്രചരിക്കുന്ന ചില ആരോപണങ്ങളെ ഉത്സവമാക്കുന്ന മാധ്യമങ്ങളോടും അടിമ സഖാക്കളുടെയും അറിവിലേക്ക്: ആരോപണം 1. ‘സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ശരിയാണ്. വിയോജിപ്പുകള്‍ […]
മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുന്നതിനെ കുറിച്ച് മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് മുന്നിലുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് മേഘ്‌ന പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന്റെ വിദ്യാഭ്യസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് ആഘോഷമാക്കുകയാണ് മേഘ്‌ന. ”നമ്മള്‍ മാതാപിതാക്കള്‍ ആയിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്പെഷലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല.” ”വിദ്യാഭ്യാസത്തിലേക്കുള്ള […]
മലപ്പുറം: പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല […]
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് […]
ധര്‍മ്മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ ഇഷ്ടതാരമാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എത്തിയ അദ്ദേഹം പിന്നീട് മിനിസ്‌ക്രീനിലും സിനിമകളിലും ശ്രദ്ധേയനായി മാറി. ഒരിടയ്ക്ക് മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പൊ, അധികം സിനിമയിൽ ഒന്നും കാണുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധര്‍മജന്‍ പറയുന്നു. താനില്ലെങ്കിലും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. […]
എല്ലാ കാർ നിർമ്മാതാക്കളും ഇലക്ട്രിക് സെഗ്മെന്റിൽ തങ്ങളുടെ പുതിയ ഐഡിയകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവിനിയ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സ്റ്റൈലിഷും സുഗമവുമായ പ്രീമിയം എംപിവി ലുക്കിലുള്ള അവിന്യ ഇവി കണ്‍സെപ്റ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. കാർ പൂർണമായി ചാർജ്ജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ […]
കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.