Advertisment

മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ഹിഡൻ അജണ്ട നടപ്പിലാക്കാനാണ് എ.പി അബ്ദുൾ വഹാബ് ശ്രമിക്കുന്നത് - ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് അഷറഫ് അലി വല്ലപ്പുഴ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ഹിഡൻ അജണ്ട നടപ്പിലാക്കാനാണ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എ.പി അബ്ദുൾ വഹാബും മറ്റ് ആറുപേരും നടത്തുന്നതെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് അഷറഫ് അലി വല്ലപ്പുഴ.

പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ടലം കമ്മിറ്റികളും ഔദ്യോഗിക നേതൃത്വത്തിനൊപ്പമാണെനം അഷറഫലി വല്ലപ്പുഴവാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊച്ചിയിൽ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടിയത് എ.പി അബ്ദുൾ വഹാബിൻ്റെ താൽപര്യപ്രകാരമാണ്.

യോഗം നിയന്ത്രിക്കേണ്ട വഹാബ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അഹമ്മദ് ദേവർ കോവിലിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടിയുണ്ടാവുമെന്നതുകൊണ്ടാണ് വഹാബ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.

ഇടതു മുന്നണിയിൽ നിന്നും ഐഎന്‍എല്ലിനെ പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് വഹാബും മറ്റ് ആറുപേരും. സെക്രട്ടറിയേറ്റ് യോഗം കലക്കുക എന്ന ഉദ്ദേശത്തോടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയും ഗുണ്ടകളെയും കൂട്ടിയാണ് വഹാബ് യോഗത്തിനെത്തിയത്. ഇതാണ് പാർട്ടി ശത്രുക്കളുടെ കെണിയിൽ വഹാബും കൂട്ടരും പെട്ടതിൻ്റെ തെളിവാണ് കൊച്ചിയിൽ നടന്ന തെരിവു യുദ്ധം.

പാർട്ടി പിളർന്നു എന്ന വാർത്തകൾ വാസ്തവമല്ല. പാലക്കാട് ജില്ല കമ്മിറ്റിയും കീഴ്ഘടകങ്ങളും ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയുള്ള ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്നും അഷറഫലി വല്ലപ്പുഴ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അസീസ് പരുത്തിപ്ര, ബഷീർ ഒറ്റപ്പാലം, ഹക്കീം പാലക്കാട്, കമറുദ്ദീൻ കെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment