Advertisment

ഇന്നോവയുടെ കുടുംബത്തില്‍ നിന്നൊരു പുത്തന്‍ പിക്കപ്പ് എത്തി

author-image
admin
New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ 2021 മോഡൽ ടൊയോട്ട ഹിലക്‌സ് പിക്കപ്പിനെ അവതരിപ്പിച്ച്. യൂറോപ്യൻ വിപണിയിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

പുതിയ ടൊയോട്ട AT35 മോഡൽ ഇൻ‌വിൻസിബിൾ X വേരിയന്റിൽ ലഭ്യമായ 2.8 ലിറ്റർ ഡബിൾ ക്യാബ് മോഡലാണ്. ഓഫ്-റോഡ് മികവ് വർധിപ്പിക്കുന്നതിന് ഹിലക്‌സ് നിരവധി മാറ്റങ്ങൾക്ക്

വിധേയമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

2.8 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2021 മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 198 bhp

പവറിൽ 500 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സാണ്

ട്രാന്‍സ്‍മിഷന്‍. ഓഫ്-റോഡ് സംവിധാനവും ഫോർ വീൽ ഡ്രൈവ് ലോ, ഫോർ വീൽ ഡ്രൈവ് ഹൈ, ടു വീൽ ഡ്രൈവ് ഹൈ മോഡുകളും 2021 ടൊയോട്ട AT35 ഹിലക്‌സിൽ ഉണ്ട്.

വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 65 മില്ലീമീറ്റർ കൂട്ടി. അപ്റോച്ച്, ഡിപ്പാർച്ചർ കോണുകളും

യഥാക്രമം 9 ഡിഗ്രിയും 3 ഡിഗ്രിയും ആക്കി. പിക്കപ്പിന്റെ ഓഫ്-റോഡ് കഴിവുകൾ കൂടുതൽ

മെച്ചപ്പെടുത്താനായി പുതിയ 17 ഇഞ്ച് ചക്രങ്ങളും ബീഫിയർ 35 ഇഞ്ച് ബിഎഫ് ഗുഡ്‌റിച്ച് KO2

ഓൾ-ടെറൈൻ ടയറുകളും നൽകിയിരിക്കുന്നു.

2021 ടൊയോട്ട AT35 ഹിലക്‌സ് പിക്കപ്പിൽ ബിൽസ്റ്റൈൻ സസ്പെൻഷനും മുൻവശത്ത് കസ്റ്റം സ്പ്രിംഗുകളും ഡാംപറുകളും, പുതുക്കിയ ആന്റി-റോൾ ബാർ, വിപുലീകരിച്ച പരിഷ്ക്കരിച്ച റിയർ ഡാംപറുകൾ ലഭ്യമാണ്. ടൊയോട്ട ഹിലക്‌സിനെ ഇന്ത്യൻ വിപണിയിലേക്കും ഉടന്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

innavo pickup
Advertisment