Advertisment

ഖത്തറില്‍ ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന പരിശോധന ; വില്‍പന-സംഭരണ ശാലകള്‍ ആരോഗ്യ സുരക്ഷാ, ശുചിത്വ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടി വീഴുമെന്ന് ഉറപ്പ്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ : ഖത്തറില്‍ ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വില്‍പനശാലകളില്‍ ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 8 വരെ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന. എല്ലാ പാര്‍ക്കുകളിലും ശുചീകരണവും നടത്തും.

Advertisment

publive-image

വില്‍പന-സംഭരണ ശാലകള്‍ ആരോഗ്യ സുരക്ഷാ, ശുചിത്വ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടി വീഴുമെന്ന് ഉറപ്പ്. ഗുരുതര നിയമലംഘകര്‍ക്കു കര്‍ശന നടപടികളും നേരിടേണ്ടി വരും. അവധി ദിനങ്ങളില്‍ പാര്‍ക്കുകളും ബീച്ചുകളും സന്ദര്‍ശിക്കുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതെ പൊതുശുചിത്വം പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

ബലിപ്പെരുന്നാള്‍ ദിനങ്ങളില്‍ പൊതു നിയന്ത്രണ വകുപ്പിന്റെയും ശുചിത്വ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും ശുചിത്വ പരിശോധനയുണ്ടാകും. മലിനജലം കളയുന്നതിനുള്ള സേവനവും നഗരസഭകള്‍ നല്‍കും.

രാവിലെ 7 മുതല്‍ രാത്രി 11 വരെയാണ് ഇതിനു സൗകര്യം. പള്ളികളിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കന്റീനുകളിലും കീടനിയന്ത്രണം ഉറപ്പാക്കും. ഈദ് അവധി ദിനങ്ങളിലുടനീളം പാര്‍ക്കുകളും വൃത്തിയാക്കും.

qatar qatar latest
Advertisment