Advertisment

കുവൈറ്റില്‍ ബാങ്ക് കൊള്ളയടിച്ച് 5000 കെഡി കവര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം

New Update

കുവൈറ്റ് : കുവൈറ്റില്‍ ബാങ്ക് കൊള്ളയടിച്ച് 5000 കെഡി കവര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. കഴിഞ്ഞ ദിവസം ഹവല്ലി പ്രദേശത്തെ ഗള്‍ഫ് ബാങ്കില്‍ നിന്നാണ് സ്ത്രീവേഷം ധരിച്ച അജ്ഞാതന്‍ കളിത്തോക്കുമായി എത്തി കവര്‍ച്ച നടത്തിയത്.

Advertisment

അക്രമിയെ കണ്ടെത്തുന്നതിനായി അന്വേഷണം വിപൂലികരിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഈജിപ്ത് പ്രവാസിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

publive-image

സംഭവ സമയത്ത് അജ്ഞാതന്‍ അഞ്ചോ ആറോ വാക്ക് ഈജിപ്ത്യന്‍ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനും തന്റെ ഐഡന്റിറ്റിയില്‍ നിന്ന് ശ്രദ്ധതിരിക്കാനും വേണ്ടി മനപ്പൂര്‍വ്വം കള്ളന്‍ പ്രയോഗിച്ച അടവാണെന്നാണ് സംശയിക്കുന്നത്.

സംഭവത്തിന്റെ റെക്കോര്‍ഡിംഗ് പരിശോധിച്ചതില്‍ നിന്ന് കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് മനസ്സിലാക്കുന്നത്. ഇതിനായി ഇയാള്‍ ഈജിപ്ത്യന്‍ ഭാഷ മനപ്പൂര്‍വ്വം കരുതിക്കൂട്ടി ഉപയോഗിക്കുകയായിരുന്നിരിക്കണം .

ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബാങ്ക് ശാഖയില്‍ നിന്ന് പുറത്തെത്തിയ കള്ളന്‍ സമീപത്തുള്ള ഒരു കെട്ടിടത്തില്‍ കയറി അവിടെ നിന്നും മറ്റൊരു കെട്ടിടത്തില്‍ കയറിയതിനു ശേഷം അടുത്തുള്ള ഒരു മാര്‍ക്കറ്റിലേക്ക് പ്രവേശിച്ച് അതിനു ശേഷം അപ്രത്യക്ഷനായതായാണ് കാണുന്നത്.

kuwait kuwait latest
Advertisment