Advertisment

ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാവിലക്ക് ആഗ്സ്ത് 31 വരെ നീട്ടിയ നടപടി സൗദിയിലേക്ക് തിരിച്ചുവരാനുള്ളവര്‍ ആശങ്ക പെടേണ്ട.

author-image
admin
New Update

റിയാദ് : ഇന്ത്യ  അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക്  ആഗ്സ്ത് 31 വരെ നീട്ടിയ നടപടി സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പല പ്രവാസി സുഹൃത്തുക്കളിലും സംജാതമാണ്  അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത് ആഗത് 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളുമായി ചേർന്ന് ട്രാൻസ്പോർട്ട് ബബ്ള്സ് സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകുമെന്നതിനാൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല എന്നാണു വ്യക്തമാകുന്നത്.

Advertisment

publive-image

സാധാരണ രീതിയിലുള്ള വിമാന സർവീസുകൾ റദ്ദാക്കപ്പെടുന്ന സന്ദർഭങ്ങളിൽ ട്രാൻസ്പോർട്ട് ബബ്ള്സ് സംവിധാനം വഴി  രണ്ട് രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾ താത്ക്കാലികാടിസ്ഥാനത്തിൽ പുനരാരംഭിക്കുന്നതിനുള്ള സംവിധാനമുണ്ട്.

കൊറോണ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയവും അഭ്യന്തര മന്ത്രാലയവും അനുമതി നല്‍കുന്ന മുറക്ക്  സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ പച്ചക്കൊടി കാണിക്കുന്നതോടെ നിലവിൽ യു എ ഇയിലേക്കും മറ്റും സർവീസ് നടത്തുന്നത് പോലെയോ അല്ലെങ്കിൽ ട്രാൻസ്പോർട്ട് ബബ്ള്സ് സംവിധാനം വഴിയോ എല്ലാം നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനാകുമെന്നാണ് ബന്ധപെട്ടവര്‍ പറയുന്നത് അതുകൊണ്ട് തന്നെ അവധിക്ക് നാട്ടിലേക്ക് പോയവര്‍ക്ക് യാത്ര സംബന്ധിച്ച് ആശങ്ക പെടേണ്ട സാഹചര്യമില്ല.

ഹജ്ജ് കർമ്മങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കേ വരും ദിനങ്ങളിൽ സൗദി സിവിൽ ഏവിയേഷനിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണു സൗദി പ്രവാസികൾ. പരിമിതമായ ആളുകള്‍ക്ക് പ്രവേശനം നല്‍കി നടത്തിയ ഹജ് കര്‍മങ്ങള്‍ ഭംഗിയായി അവസാനിക്കുകയാണ്. ഹാജിമാര്‍ക്കിടയില്‍ നിന്ന് ഒരറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തില്ലാഎന്നുള്ളത് മുന്‍കരുതല്‍ നടപടി എടുത്ത ബന്ധപെട്ട എല്ലാ വകുപ്പുകള്‍ക്ക് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് .സൗദിയില്‍ കഴിഞ്ഞ പത്തു ദിവസമായി വൈറസ്‌ കേസുകള്‍ കുറഞ്ഞു വരുകയാണ് .രോഗമുക്തി നേടുന്നവരുടെ വര്‍ധനവ്‌ ദിനംപ്രതി വര്‍ധിച്ചു വരുകയാണ്.

Advertisment