Advertisment

അമേരിക്ക വീണ്ടും യുനെസ്കോയിൽ; തിരിച്ചെടുക്കുന്നത് കു​​​ടിശി​​​ക​​​യും ബ​​​ജ​​​റ്റി​​​ന്‍റെ 22 ശ​​​ത​​​മാ​​​ന​​​വും ന​​​ൽകാ​​​മെന്ന ഉ​​​റപ്പിന്മേൽ

author-image
Gaana
New Update

​​​publive-image

Advertisment

പാ​​​രീ​​​സ്: അമേരിക്കയെ വീണ്ടും യു​​​നെ​​​സ്കോ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ച് പൊ​​​തു​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 132 അം​​​ഗ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ലി​​​ച്ചും 10 പേ​​​ർ എ​​​തി​​​ർ​​​ത്തും വോ​​​ട്ട് ചെ​​​യ്തു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ കാ​​​ല​​​ത്ത് 2017ലാ​​​ണ് അ​​​മേ​​​രി​​​ക്ക അം​​​ഗ​​​ത്വം വെ​​​ടി​​​ഞ്ഞ​​​ത്. ഇ​​​സ്ര​​​യേ​​​ൽ​​​വി​​​രു​​​ദ്ധ​​​ത അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നി​​​ത്. യു​​​നെസ്കോ​​​യു​​​ടെ ഫ​​​ണ്ടി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ല്കു​​​ന്ന​​​തി​​​ൽ ഒ​​​ന്നാ​​​മ​​​തു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്മാ​​​റ്റം സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചി​​​രു​​​ന്നു. സം​​​ഘ​​​ട​​​ന​​​യി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ്.

യു​​​നെസ്കോ​​​യ്ക്കു​​​ള്ള കു​​​ടി​​​ശി​​​ക​​​യും ബ​​​ജ​​​റ്റി​​​ന്‍റെ 22 ശ​​​ത​​​മാ​​​ന​​​വും ന​​​ൽകാ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ഉ​​​റ​​​പ്പുനൽകി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ, ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും നാ​​​സി പീ​​​ഡ​​​നം അ​​​നു​​​ഭ​​​വി​​​ച്ച യെ​​​ഹൂ​​​ദ​​​രെ സ്മ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കുമായി വേ​​​റെയും​ പ​​​ണം നൽകും.

Advertisment