Advertisment

ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

New Update

ഡല്‍ഹി : ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. സർക്കാർ അംഗീകരിച്ച 301 വെബ് സൈറ്റുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. 6 മാസത്തിന്‌ ശേഷമാണ് നടപടി.

Advertisment

publive-image

ജമ്മു കശ്മീരിലെ പ്രിപെയ്ഡ്, പോസ്റ്റ് പെയ്ഡ് ടുജി സേവനങ്ങളാണ് ഇന്നലെ അർധരാത്രി പുനഃസ്ഥാപിച്ചത്. നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാങ്കിംഗ്, യാത്ര, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലായി 301-ഓളം വെബ്‌സൈറ്റുകളാണ് ഉപയോഗിക്കാൻ കഴിയുക.

മുൻപ് ജമ്മു കശ്മീർ വാലിയിലെ 10 ജില്ലകളിൽ ഭാഗികമായി 2ജി ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിച്ചിരുന്നു. കൂടാതെ ആശുപത്രിയിലെ ബ്രോൻഡ് ബാന്റ് സേവനങ്ങളും ലഭ്യമാക്കിയിരുന്നു. ജനുവരി 31ന് ചേരുന്ന യോഗത്തിൽ നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷമുള്ള സാഹചര്യങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്.

Advertisment