Advertisment

കുവൈറ്റില്‍ അഞ്ച്  കോടി ദിനാറിന്റെ വിസകച്ചവടം നടത്തി രാജ്യം വിട്ട ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തിനെതിരെ അന്വേഷണം ശക്തമാക്കി 

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ വിസകച്ചവടം നടത്തി രാജ്യം വിട്ട ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തിനെതിരെ അന്വേഷണം ശക്തമാക്കി. അഞ്ച്  കോടി ദിനാറിന്റെ വിസകച്ചവടം നടത്തിയ കേസില്‍  കഴിഞ്ഞ ദിവസമാണു ബംഗ്ലാദേശ് പാര്‍ലമന്റ് അംഗം അടക്കം 3 ബംഗ്ലാദേശികള്‍ക്ക് എതിരെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.

Advertisment

പ്രതികളില്‍ ഒരാള്‍  കഴിഞ്ഞ ദിവസം കുവൈറ്റില്‍ അറസ്റ്റിലായിരുന്നു. പാര്‍ലമന്റ് അംഗം അടക്കമുള്ള മുഖ്യ പ്രതികളായ രണ്ട് പേര്‍ രാജ്യത്ത് നിന്ന് കടന്നു കളഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

publive-image

നിലവില്‍ ബംഗ്ലാദേശ് പാര്‍ലമന്റിലെ അംഗവും ബംഗ്ലാദേശിലെ ഒരു ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമാണു പ്രതികളില്‍ ഒരാള്‍. ഇയാളുടെ ഭാര്യയും ബംഗ്ലാദേശ് പാര്‍ലമെന്റിലെ അംഗമാണ്.

ഇയാളുടെ ഉടമസ്ഥതയിലുള്ള  പ്രമുഖ ശുചീകരണ സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച സര്‍ക്കാര്‍ പദ്ധതി കരാറില്‍  രാജ്യത്തേക്ക് ഇരുപതിനായിരത്തോളം ബംഗ്ലാദേശ് തൊഴിലാളികളെ കൊണ്ടു വന്നിരുന്നു. ഓരോ  തൊഴിലാളിയില്‍ നിന്നും സാധാരണ വിസക്ക് 1800 മുതല്‍ 2500 ദിനാര്‍ വരെയും ഡ്രൈവര്‍ വിസക്ക് 2500  മുതല്‍ 3000 ദിനാര്‍ വരെയുമാണു  ഈടാക്കിയത്.

എന്നാല്‍ കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണു തട്ടിപ്പ് പുറത്താകുന്നത്. കരാറില്‍ കാണിച്ച ശമ്പളവും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞ ആഴ്ച വരെ കുവൈറ്റില്‍ ഉണ്ടായിരുന്ന പാര്‍ലമന്റ് അംഗമായ പ്രതിയും മറ്റൊരു പ്രതിയും രാജ്യം വിടുകയായിരുന്നു.

kuwait kuwait latest
Advertisment