Advertisment

ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ പി. ചിദംബരത്തിന്‍റെ കസ്റ്റഡി നീട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ വകുപ്പ്​ മന്ത്രി പി. ചിദംബരത്തിന്‍റെ കസ്റ്റഡി നീട്ടി. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ഹരജിയില്‍ നാളെ വാദം കേള്‍ക്കാനും സി.ബി.ഐ കോടതി തീരുമാനിച്ചു.

Advertisment

publive-image

ഇതുമായി ബന്ധപ്പെട്ട ഹരജി നാളെ സുപ്രീംകോടതി പരിഗണിച്ചതിനു ശേഷം വൈകുന്നേരം 3.30നാണ് സി.ബി.ഐ കോടതി വാദം കേള്‍ക്കുക.

വിചാരണ കോടതി ജാമ്യം നിഷേധിച്ചാല്‍ കസ്​റ്റഡി കാലാവധി വ്യാഴാഴ്​ച വരെയായിരിക്കുമെന്നും ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക്​ അയക്കരുതെന്നും സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവിനെച്ചൊല്ലി സി.ബി.ഐ കോടതിയില്‍ സോളിസിറ്റര്‍ ജനറലും ചിദംബരത്തിന്‍റെ അഭിഭാഷകരും തമ്മില്‍ വാഗ്വാദമുണ്ടായി.

Advertisment