Advertisment

ഐപിഎല്‍ സെപ്റ്റംബര്‍ 19-ന് യുഎഇയില്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഫൈനല്‍ ഒക്ടോബര്‍ 10ന് ?

New Update

publive-image

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിയ ഐപിഎല്‍ എന്ന് പുനരാരംഭിക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ 19-ന് ഐപിഎല്‍ യുഎഇയില്‍ പുനരാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫൈനല്‍ ഒക്ടോബര്‍ 10-ന് ആയിരിക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പായി ഐപിഎല്‍ നടത്തുന്നതിനുള്ള സാധ്യതകളാണ് ബിസിസിഐ പരിശോധിക്കുന്നത്. എന്നാല്‍ ഐപിഎല്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും, ബിസിസിഐ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment