Advertisment

തൊഴിലില്ലാത്ത പൗരന്മാർക്ക് തൊഴിലില്ലായ്മ അലവൻസായി 3800 രൂപ മോദി സർക്കാർ നൽകുന്നുണ്ടോ? സത്യം ഇതാണ്‌

New Update

ഡല്‍ഹി: നാം ഇൻറർ‌നെറ്റിൽ‌ വായിക്കുന്നതെല്ലാം ശരിയായ വാര്‍ത്തകളല്ല. മാത്രമല്ല അവ വിശ്വസിക്കുന്നതിനു മുമ്പ് വസ്തുതകൾ‌ പരിശോധിക്കുന്നതാണ് നല്ലത്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഒരു പോസ്റ്റ് വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്‌ .തൊഴിലില്ലാത്ത അലവൻസ് പദ്ധതി പ്രകാരം 18 നും 50 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് പ്രധാനമന്ത്രി പ്രതിമാസം 3800 രൂപ നല്‍കുന്നുണ്ടെന്നാണ് വാട്‌സ്ആപ്പില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

Advertisment

publive-image

വൈറലാകുന്ന മെസേജിനൊപ്പം ഒരു ലിങ്കും പ്രപചരിക്കുന്നുണ്ട്. തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാനാണ് സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി‌ഐ‌ബി) പരിശോധിച്ചപ്പോള്‍ അത്തരം നിർദ്ദേശങ്ങളൊന്നും സർക്കാർ മുന്നോട്ട് വച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇത്തരം പദ്ധതികളൊന്നും കേന്ദ്രസർക്കാർ നടത്തുന്നില്ലെന്നും ഇത്തരം തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും പി.ഐ.ബി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സർക്കാർ തൊഴിലില്ലാത്തവർക്ക് പ്രതിമാസം 3800 രൂപ വരെ തൊഴിലില്ലായ്മ അലവൻസ് നൽകുന്നു''.

#PIBFactCheck: - ഈ ക്ലെയിം വ്യാജമാണ്. കേന്ദ്ര സർക്കാർ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല ”. -പിഐബി ട്വിറ്ററില്‍ വ്യക്തമാക്കി

Unemployment Allowance
Advertisment