Advertisment

ഐ ലീഗിലെ മിന്നും താരത്തെ കൊപ്പലാശാന്‍ റാഞ്ചി

New Update

ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനൊരുങ്ങവേ അടുത്ത സീസണിലേക്കുള്ള ടീമിനെ തയ്യാറാക്കാനുള്ള പദ്ധതികളുമായി ടീം മാനേജ്‌മെന്റുകള്‍ സജീവമാണ്. മുംബൈ സിറ്റിയടക്കമുള്ള ടീമുകള്‍ ഐഎസ്എലില്‍ എതിര്‍താരങ്ങള്‍ക്കായി വലവിരിച്ചപ്പോള്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കൊപ്പലാശാന്‍ ഐലീഗ് സൂപ്പര്‍താരത്തെയാണ് ടീമിലെത്തിച്ചത്.

Advertisment

publive-image

ഐ ലീഗിലെ മിന്നും താരമായ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റന്‍ സൂസൈരാജിനെയാണ് ഐഎസ്എല്‍ ക്ലബ് ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത്. താരത്തെ കൊപ്പലാശാന്റെ ജംഷഡ്പൂരിന് കൈമാറാന്‍ തീരുമാനമാനിച്ചതായി ചെന്നൈ സിറ്റി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ ജംഷഡ്പൂരിലെത്തുന്ന സൂസൈരാജിന്റെ ട്രാന്‍സ്ഫര്‍ തുക 25 ലക്ഷത്തോളമാണ് എന്നാണ് സൂചന

കഴിഞ്ഞ ഐലീഗ് സീസണില്‍ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റനായി കളത്തിലിറങ്ങിയ താരം ടീമിനായി മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവച്ചത്.

Advertisment