Advertisment

ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആറാമത്തെ നിലയില്‍ നിന്ന് വീണ് മരിച്ചു

New Update

ചണ്ഡീഗഡ് : കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 55 കാരന്‍, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം.

Advertisment

publive-image

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കല്‍പ്പന ചൗള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 55 കാരനാണ് മരിച്ചത്.  പാനിപ്പത്ത് സ്വദേശിയായ ഇദ്ദേഹം കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നാണ് വീണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെഡ് ഷീറ്റുകളും പോളിത്തീന്‍ ഷീറ്റും ഷര്‍ട്ടും ഉപയോഗിച്ച് കയറ് ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രത്യേക മുറിയിലാണ് ഇദ്ദേഹത്തെ നിരീക്ഷത്തില്‍ ആക്കിയിരുന്നത്. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടെയാണ് ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ചത്.

Advertisment