Advertisment

പഞ്ചാബികള്‍ക്കാകാം, മലയാളികള്‍ക്ക് മാത്രം യാത്രാനുമതിയില്ല ? ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് 45 ഓളം മലയാളികള്‍. സ്വന്തം നാടിനു തങ്ങളെ വേണ്ടേ എന്ന് ഇറ്റാലിയന്‍ മലയാളികള്‍

New Update

publive-image

Advertisment

വത്തിക്കാന്‍ : കേരളത്തിലേയ്ക്ക് യാത്രചെയ്യാന്‍ എത്തിയ പ്രവാസി മലയാളികളില്‍ നാല്‍പത്തി അഞ്ചോളം മലയാളികള്‍ ഇപ്പോഴും ഫുമിസിനോ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. എമറൈട്സ് വിമാനത്തില്‍ ഇവരെയും കേരളത്തിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യം. നേരത്തെ ഇരുന്നൂറോളം പേരാണ് കേരളത്തിലേയ്ക്ക് യാത്ര ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.

എന്നാല്‍ ഇന്ത്യാ ഗവണ്മെന്‍റ് അനുമതി നല്കാത്തത്തിനാല്‍ മലയാളികളെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. അതേസമയം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പഞ്ചാബികളെ വിമാനത്തില്‍ കയറ്റുകയും ചെയ്തു.

ഇവര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെടുകയും അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും രാത്രിവരെ പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചിരുന്നു. മലയാളികള്‍ക്ക് മാത്രം എന്തിനാണ് ഇന്ത്യയിലേയ്ക്ക് വരാന്‍ തടസം എന്നാണ് ഇവരുടെ ചോദ്യം. ഇറ്റലിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ യാത്ര അനുവദിക്കുമോ എന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്കയുണ്ട്. സ്വന്തം രാജ്യം തങ്ങളെ തിരസ്കരിച്ചാല്‍ തങ്ങള്‍ എന്ത്  ചെയ്യും എന്നാണ് ഇവര്‍ ചോദിക്കുന്നത്.

https://www.facebook.com/sathyamonline/videos/485175235486831/

corona italy
Advertisment