Advertisment

പാലാ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി പ്രൊഫ. ജോസഫ് ഇട്ടിയവിര നിര്യാതനായി

New Update

publive-image

Advertisment

പാലാ : പാലാ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവിയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫിസിക്‌സ് ടെക്സ്റ്റ് ബുക്കുകളുടെ ഗ്രന്ഥകര്‍ത്താവുമായിരുന്ന അരുണാപുരം കണിയാംപടി പ്രൊഫ. ജോസഫ് ഇട്ടിയവിര (82) നിര്യാതനായി.

മ്യതദേഹം നാളെ (19.02.2020 വെള്ളിയാഴ്ച) വൈകിട്ട് നാലിന് സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം ശനിയാഴ്ച (20.02.202) രാവിലെ 10.30ന് ആരംഭിച്ച് അരുണാപുരം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

മേലൂര്‍ നെറ്റിക്കാടന്‍ കുടുംബാംഗം ആനി ജോസഫാണ് ഭാര്യ. മക്കള്‍ : റാണി ടോം, റീനാ ബിജു, റെജി റോയിസ് (ഫെഡറല്‍ ബാങ്ക്, ഭരണങ്ങാനം). മരുമക്കള്‍ : പ്രൊഫ. ടോം സഖറിയ ഇടച്ചേരി പൗവ്വത്ത് (എസ്.ജെ.സി.ഇ.റ്റി. ചൂണ്ടച്ചേരി പാലാ, മുന്‍ ഡിജിഎം - എച്ച്.എം.റ്റി. കളമശേരി), ബിജു പി. ജേക്കബ് പാടത്തില്‍ (എല്‍ഐസി ഓഫ് ഇന്‍ഡ്യ, തൊടുപുഴ), റോയിസ് ജെ. കൊല്ലംപറമ്പില്‍ (എല്‍ഐസി ഓഫ് ഇന്‍ഡ്യ മൈസൂര്‍). സഹോദരങ്ങള്‍ : പ്രൊഫ. മാത്യു ഇട്ടിയവിര, ലീലാമ്മ കുര്യന്‍ പൂവത്തുങ്കല്‍ തുടങ്ങനാട്, ഡോ. ബാബു ഇട്ടിയവിര, ഡോ. അലക്‌സ് ഇട്ടിയവിര

Advertisment