Advertisment

ഒടുവില്‍ ഔദ്യോഗിക സ്ഥിരീകരണം; ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ

New Update

publive-image

Advertisment

കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണിൽ മുന്‍ സെര്‍ബിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനാവും. ‌ ക്ലബ് ഇക്കാര്യം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2014ല്‍ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറിയ ശേഷം ക്ലബിന്റെ പത്താമത് പരിശീലകനാണ്‌ വുകോമാനോവിച്ച്. കിബു വികൂന സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വുകോമാനോവിച്ച് എത്തുന്നത്.

സ്പാനിഷ് പരിശീലകനായിരുന്ന കിബു വികുനയെ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയിരുന്നു. സൈപ്രസ് ക്ലബ്ബായ അപ്പോല്ലോണ്‍ ലിമാസ്സോളില്‍ നിന്നാണ് വുകോമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്.

43കാരനായ വുകോമാനോവിച്ച് 2013-14ല്‍ ബല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗെയുടെ അസിസ്റ്റന്റ് കോച്ചായിട്ടാണ് അരങ്ങേറുന്നത്. പിന്നീട് സ്ലോവേനിയന്‍ ക്ലബ് സ്ലോവന്‍ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു.

Advertisment