ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ച പതിനാറുകാരിയെ യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തി

ജെ സി ജോസഫ്
Thursday, August 2, 2018

ജബല്‍പുര്‍: ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് പതിനാറുകാരിയെ യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം . പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് കൊലപാതകം നടത്തിയ അമിത് ബര്‍മന്‍റെ (22) മൊഴി.

കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് കുപിതനായ ബര്‍മന്‍ ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചശേഷം കുത്തി കൊലപ്പെടുത്തിയെന്ന് പനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാജാറാം ദുബെ പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്നു സഹോദരിമാരും ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കൊലക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

×