Advertisment

മലയാള സിനിമയിലെ പ്രിയനടൻ ജ​ഗദീഷിന് 65 വയസ് തികയുന്നു; മലയാളത്തിലെ എണ്ണം പറഞ്ഞ ഈ 12 ചിത്രങ്ങൾക്ക് കഥയോ തിരക്കഥയോ ഒരുക്കിയത് ജ​ഗദീഷാണ്!

author-image
ഫിലിം ഡസ്ക്
New Update

നടൻ ജ​ഗദീഷിന് 65 വയസ് തികയുന്നു. നായകനായും ഹാസ്യനടനായും സഹനടനായുമൊക്കെ തിളങ്ങിയ ജ​ഗദീഷ് 90 കളിലെ മലയാളസിനിമയിലെ ആണിക്കല്ലുകളിലൊരാളായിരുന്നു. ജ​ഗദീഷ്, മുകേഷ്, സിദ്ദീഖ് സിനിമകളും അവയിലെ സ്വാഭാവികകോമഡി രം​ഗങ്ങളുമല്ലാം ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽപുണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം പതിവായി സഹനടനായി ജ​ഗദീഷ് പ്രത്യക്ഷപ്പെടണം എന്നത് നിർമാതാക്കളുടെയും സംവിധായകരുടെയും മുന്നിലെ പ്രധാന വാണിജ്യചേരുവയായി നിന്ന കാലഘട്ടം കൂടിയായിരുന്നു അത്.

Advertisment

publive-image

നായകനായും ഹിറ്റുകളടക്കം സൃഷ്ടിച്ച നിരവധി സിനിമകൾ അദ്ദേ​ഹത്തിന്റെ കരിയറിലുണ്ട്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കോളേജ് അധ്യാപകൻ ആയിരിക്കെയാണ് ജഗദീഷ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങളിൽ തുടങ്ങി, ഒരു കാലഘട്ടത്തിൽ മലയാളത്തിെലെ എന്റർടെയ്നർ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി, ജഗദീഷ്.

മണ്ടത്തരങ്ങളും, കോമഡികളുമായി നായകന്റെ എർത്തായി എത്രയോ ചിത്രങ്ങളിൽ പ്രേക്ഷകനെ ആവോളം ചിരിപ്പിച്ചിട്ടുണ്ട്. ഇന്നും മലയാളി ഓർത്തോർത്ത് ചിരിക്കുന്ന ജ​ഗദീഷ് കോമഡി രം​ഗങ്ങളും ഡയലോ​ഗുകളും നിരവധി. ​ഗോഡ് ഫാദറും, ഇൻഹരിഹർ ന​ഗറും സ്ഥലത്തെ പ്രധാന പയ്യൻസും ഭാ​ര്യയും സ്ത്രീധനവും മിമിക്സ് പരേഡും ഹിറ്റ്ലറും മാന്ത്രികവും തിരുത്തൽവാദിയും ​ഗൃഹപ്രവേശവും കള്ളൻ കപ്പലിൽ തന്നെയുമല്ലാം ഇന്നും പ്രേക്ഷകർ റിപ്പീറ്റഡ് മൂഡിൽ കാണുന്ന, ജ​ഗദീഷ് നായകനാവുകയോ സഹനടനായി ശ്രദ്ധിക്കപ്പെടുകയോ ചെയ്ത ചിത്രങ്ങൾ.

ചെറിയ മുടക്കുമുതലിൽ ഒരുങ്ങിയ ജ​ഗദീഷ് നായകനായ 90 കളിലെ ധാരാളം ചിത്രങ്ങളിൽ മിക്കതും മികച്ച സാമ്പത്തിക വിജയങ്ങളാണ് കരസ്ഥമാക്കിയത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രിഡി ചിത്രത്തിലൂടെയാണ് ജ​ഗദീഷ് അഭിനയരം​ഗത്തെത്തിയത്.

ജ​ഗദീഷ് എന്ന അഭിനേതാവിനെ എല്ലാവർക്കും സുപരിചിതനാണെങ്കിലും മലയാളത്തിലെ കിടയറ്റ ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം എന്നത് പലരും അധികമൊന്നും ചർച്ച ചെയ്യാത്ത കാര്യമാണ്. അദ്ദേഹം തിരക്കഥയൊരുക്കുകയോ കഥയെഴുതുകയോ ചെയ്ത ചിത്രങ്ങൾ പലതും സൂപ്പർ ഹിറ്റുകളാണെന്നത് അറിയുമ്പോൾ തീർച്ചയായും അത്ഭുതം തോന്നിയേക്കാം.

ജ​ഗദീഷ് കഥയൊരുക്കുകയോ തിരക്കഥ, സംഭാഷണം എഴുതുകയോ ചെയ്ത 12 ചിത്രങ്ങൾ ഇവയാണ്.

1- മുത്താരംകുന്ന് പി.ഒ (1985/കഥ)

2- അക്കരെ നിന്നൊരു മാരൻ (1985/കഥ)

3- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986/കഥ)

4- പൊന്നും കുടത്തിന് പൊട്ട് (1986/കഥ)

5- നന്ദി വീണ്ടും വരിക (1986/കഥ)

6 - മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987/സംഭാഷണം)

7- ഒരു മുത്തശ്ശിക്കഥ (1988/കഥ)

8 - ന്യൂസ് (1989/തിരക്കഥ, സംഭാഷണം)

9- അധിപൻ (1989/തിരക്കഥ, സംഭാഷണം)

10- മിണ്ടാ പൂച്ചക്ക് കല്യാണം (1990/തിരക്കഥ, സംഭാഷണം)

11 - ഗാനമേള (1991/കഥ, തിരക്കഥ)

12- ഏപ്രിൽ ഫൂൾ (2010/തിരക്കഥ, സംഭാഷണം)

film news Jagadeesh
Advertisment