Advertisment

ജില്ലാ ജയിലില്‍ "കേരോദ്യാന" ത്തിന് തുടക്കം കുറിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: സിപിസിആര്‍ഐ കാസർഗോഡ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത 5 തരത്തിലുള്ള 20 വീതം തെങ്ങിൻ തൈകൾ ശാസ്ത്രീയരീതിയിൽ നടീൽ നടത്തി "കേരോദ്യാന" ത്തിന് തുടക്കം കുറിച്ചു.

കൃഷി മന്ത്രി ഓൺലൈനായി ഔപചാരിക ഉദ്ഘാടനം നിർവഹിച ചടങ്ങിൽ കോങ്ങാട് എംഎല്‍എ വിജയദാസ് അദ്ധ്യക്ഷം വഹിച്ചു.

Advertisment

സംസ്ഥാന സർക്കാരിന്റെ കേര കേരളം പദ്ധതിക്കാവശ്യമായ വിത്തുതേങ്ങ ശേഖരിക്കാനാവുന്ന മാതൃവൃക്ഷങ്ങളുടെ തോട്ടമായി വികസിപ്പിക്കണമെന്ന് സിപിസിആര്‍ഐ ഡയറക്ടർ അനിത കരുണിനോടു കൃഷിമന്ത്രിനിർദ്ദേശിച്ചു. കാസർഗോഡ് ഓഫീസിലിരുന്ന്

സിപിസിആര്‍ഐ ഡയക്ടറും തിരുവനന്തപുരത്തു നിന്നും ജയിൽ ഡിജിപി ഋഷിരാജ് സിംഗും ചടങ്ങിൽ സംബന്ധിച്ചു.

പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ Dr. തമ്പാൻ, സുബ്രഹ്മണ്യം എന്നിവർ സിപിസിആര്‍ഐ യുടെ മോണിട്ടറിങ്ങും സാങ്കേതിക സഹായവും ഉറപ്പു നൽകി.ജില്ലാ പഞ്ചായത് പ്രസിഡന്റ് Adv ശാന്തകുമാരി , മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ , ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേഷ് ബാബു , എംഎല്‍എ യുടെ പി.എ അനിൽകുമാർ എന്നിവർ സംസാരിച്ചു.

സൂപ്രണ്ട് കെ. അനിൽകുമാർ സ്വാഗതവും വെൽഫയർ ഓഫീസർ ധന്യ കൃതജ്ഞതയും പറഞ്ഞു. ശേഷം ആദ്യ തെങ്ങിൻ തൈ എംഎല്‍എ വിജയദാസ് നട്ടു.

JAIL KERODHYANAM PROJECT5
Advertisment