Advertisment

ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് : ചെയര്‍പേഴ്‌സിന്റെ കോലമേന്തി പ്രതിഷേധം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ജൈനിമേട് ശ്മാശനത്തില്‍ നിന്നും മണ്ണെടുത്ത് മറിച്ചുവിറ്റ് സംഭവത്തില്‍ നഗ രസഭാ ചെയര്‍പേഴ്‌സന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൗ ണ്‍സില്‍ യോഗത്തില്‍ ബഹളവും കോല കത്തിക്കാന്‍ ശ്രമവും നടന്നു.

Advertisment

publive-image

ഇന്നു രാവിലെ ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് വാശിയേറിയ വാക്‌വാദങ്ങള്‍ അ രങ്ങേറിയത്. തുടര്‍ന്ന് അജണ്ടകള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതോടെ ചെയര്‍പേഴ്‌സനും ഭരണ സമിതിയംഗങ്ങളും കൗണ്‍സില്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. നഗരസഭചെയര്‍പേഴ്‌സന്റെ കോലവുമേന്തി മുദ്രാവാക്യം വിളികളോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭക്കു മുമ്പിലെത്തുമ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് സിപിഎം പ്രവര്‍ത്തകരും നഗരസഭക്കുമുമ്പില്‍ പ്രതിഷേധ യോഗം നടത്തുന്നുണ്ടായിരുന്നു.

പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രതിപക്ഷം ചെയര്‍പേഴ്‌സന്റെ കാബിനിലേക്ക് ഇരച്ചുകയറി മിനിട്ട്്‌സില്‍ ഒപ്പുവെക്കണ ആവശ്യം ഉന്നയിച്ചെങ്കിലും യോഗം തീര്‍ന്നതിനാല്‍ ഒപ്പിടാനാവില്ലെന്നും നിങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രതിപക്ഷം തര്‍ക്കിച്ചതോടെ കാബിനില്‍ വീണ്ടും ശക്തമായ ബഹളവും തര്‍ക്കങ്ങളും വാക്ക് വാദങ്ങളും തുടര്‍ന്നു.

publive-image

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്രതിഷേധം സമൂഹ വ്യാപനത്തിന് ഇടവരുത്തിയേക്കാമെന്ന മുന്നറിയിപ്പും ഭരണപക്ഷത്തിലെ കൗണ്‍സിലര്‍മാര്‍ നടത്തി. സമൂഹ്യ അകലം പോലും പാലിക്കാതെ ചെയര്‍പേഴ്‌സന്റെ കാബിനില്‍ പ്രതിപക്ഷം കുത്തിയിരുപ്പു സമരം നടത്തി. ഈ റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോഴും കുത്തിയിരുപ്പു സമരം തുടങ്ങുകയാണ്.

JAINIMEDU
Advertisment