Advertisment

അരുണ്‍ ജയ്റ്റ്‍ലിക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‍കരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍‍ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. നിഗം ബോധ്ഘട്ടിലാണ് മൃതദേഹം സംസ്‍കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ്‌ സിങ്, സ്മൃതി ഇറാനി, ജെപി നദ്ദ, ബി എസ് യെദിയൂരപ്പ ,എല്‍ കെ അദ്വാനി എന്നിവര്‍ അവസാനമായി അന്തിമോപചാരം അര്‍പ്പിച്ചു.

Advertisment

publive-image

ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനാതുറയിലുള്ളവർ എത്തിയിരുന്നു.

വസതിയിലെ പൊതു ദർശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്കാരം നടന്ന നിഗം ബോധ്ഘട്ടില്‍ എത്തിക്കുകയായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‍‍ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്.

Advertisment