Advertisment

ജലം അമൂല്യം ,കണ്ണും പൂട്ടി അധികാരികള്‍ , പൈപ്പ് ലൈൻ പൊട്ടി ഒരുമാസമായി വെള്ളം ഒഴുകുന്നു

New Update

publive-image

Advertisment

ആലപ്പുഴ. ജലം അമൂല്യം , പ്രത്യേകിച്ച് കുടി  വെള്ളം ഏറെ  അമൂല്യം , കുടിവെള്ളമില്ലാതെ  പൊതുജനം   നെട്ടോട്ടമോടുമ്പോള്‍   , കണ്ണും  പൂട്ടി  ,കയ്യും കെട്ടിയിരിക്കുന്ന  ഭരണാധികാരികള്‍ .

ആറാട്ടുവഴി സിക്ക് ജംഗ്ഷനു പടിഞ്ഞാറു വശം പൈപ്പ് ലൈൻ പൊട്ടി വെള്ളം പോകുന്നു. അധികാരികളുടെ ശ്രെദ്ധയിൽ പെടുത്തി ഒരു മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഇങ്ങനെ  അമൂല്യമായ  കുടിവെള്ളം  പാഴാവുമ്പോള്‍ , നികുതിപ്പണം ശമ്പളമായി  കൈപ്പറ്റി , തങ്ങളുടെ   കടമ  മറക്കുന്ന  ഇവര്‍  എന്ന് നേരെയാകും .ഇവര്‍ക്കെതിരെ  കര്‍ശനമായ  നിയമ  നടപടികള്‍  സ്വീകരിക്കാന്‍   എന്തേ  അധികാരികള്‍  മടിക്കുന്നു .

കഴിഞ്ഞ  ഒരു  മാസമുണ്ടായ  ഈ  ഭീമമായ  നഷ്ടത്തിനും , ഇതിലൂടെ  പൊതുജനങ്ങളുടെ   ആരോഗ്യത്തിനുണ്ടാകുന്ന  ഹാനിക്കും  ഈ  ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടിയെടുക്കണം .ബില്ലടച്ചില്ലെങ്കില്‍ കൃത്യമായി  നടപടിയെടുക്കുന്നവരോട്  ഒരു കാര്യം  ഓര്‍മ്മിപ്പിക്കട്ടെ ,  പൊട്ടിയ പൈപ്പിലൂടെ മലിന ജലം  കുടിച്ച്  രോഗികളായാല്‍ നിങ്ങള്‍ക്കെതിരേയും   നിയമ  നടപടിക്ക് പൊതുജനത്തിന്  അവകാശമുണ്ട്‌ .

Advertisment