Advertisment

പുറം പൂച്ചുകള്‍ മാത്രമാണ് നമ്മുടെ വിപ്ലവം: നാട്ടിൽ എത്തുന്നവരോട് നാട്ടുകാർ കാണിക്കുന്ന അവഗണനാ മനോഭാവത്തിന്റെ വാർത്തകളും പ്രവാസികളില്‍ വലിയ അമ്പരപ്പ് ഉണ്ടാക്കി: ജലിന്‍ തൃപ്രയാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

New Update

കൊച്ചി: കൊച്ചി: കൊറോണ കാലത്ത് പ്രവാസികളോട് മലയാളികൾ കാണിക്കുന്ന മനോഭാവം അവ​ഗണന നിറഞ്ഞതാണ്. ഈ മനോഭാവം പ്രവാസികളില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് മാധ്യമപ്രവർത്തകനായ ജലിന്‍ തൃപ്രയാർ.

Advertisment

publive-image

ജലിന്‍ തൃപ്രയാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് ഉണ്ടങ്കില് തന്നെ പ്രവാസി മലയാളികള്‍ കഴിയുന്ന സുരക്ഷ പാലിച്ചു മാനസിക പിന്തുണ നൽകി കൂടെ നിർത്തുകയുള്ളു ,

ആ പിന്തുണ തന്നെ ആണു നിരവധി ജീവനുകൾ നിലനിർത്തുന്നതും .

എന്നാൽ ഭക്ഷണത്തിനു വേണ്ടിയും താമസസൗകര്യത്തിനു വേണ്ടിയും കൈനീട്ടേണ്ടി വരുന്ന അവസ്ഥയും , സ്വന്തം കുടുബത്തെ കുറിച്ചുള്ള ആകുലതകളും അവനില്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിനായി പല കൂട്ടായ്മകളും തങ്ങളാല്‍ കഴിയുന്ന രീതിയിലുള്ള പ്രവര്ത്തനനങ്ങള്‍ നടത്തി വരുന്നു ,

ഈ അവസ്ഥയിലെ വലിയ ഒരു ആശ്വാസമായിരുന്നു ചാർട്ടേർഡ് വിമാനങ്ങള്ക്ക് അനുമതി ലഭിച്ചു തുടങ്ങിയതോടെ നാടണയാം എന്ന ചിന്ത.

അപ്പോഴതാ പുതിയ നിർദ്ദേശങ്ങള്‍, അതും നിലവിലെ സാഹചര്യത്തില്‍ തികച്ചും അപ്രായോഗികവും. നാട്ടിൽ എത്തുന്നവരോട് നാട്ടുകാർ കാണിക്കുന്ന അവഗണനാ മനോഭാവത്തിന്റെ വാർത്തകളും പ്രവാസികളില്‍ വലിയ അമ്പരപ്പ് ആണ് ഉണ്ടാക്കിയിട്ടുള്ളത് .

കോവിഡ് ചികിത്സയില്‍ നല്ല ട്രാക്ക് റെക്കോര്ഡ് ‌ ഉള്ള, ഈ രോഗം മാറാവ്യാധി എല്ലന്നു തിരിച്ചറിവുള്ള,ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന അനീതിക്കെതിരെ ശബ്ധമുയര്ത്തു ന്ന പ്രബുദ്ധ മലയാളിയുടെ ഇത്തരം പുറംതിരിഞ്ഞു നില്ക്കല്‍ കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ ,

പുറം പൂച്ചുകള്‍ മാത്രമാണ് നമ്മുടെ വിപ്ലവം !!!

( മാനുഷിക പരിഗണന മാനദണ്ടമാക്കി പ്രവര്ത്തി ക്കുന്നവരെ മറന്നുകൊണ്ടല്ല ഈ അഭിപ്രായം )

വളരെ ജാഗ്രതയോടെ കാര്യങ്ങള്‍ കാണേണ്ട മാധ്യമങ്ങളുടെ സമീപനവും ഈ വിഷയത്തില്‍ നിര്ണാമയകമായ സ്വാധീനം ചെലുത്തുമെന്നതിനാല്‍ തന്നെ, കോവിഡ് മൂലം സംജാതമായിടുള്ള അസാധാരണ സാഹചര്യത്തെ നേരിടാന്‍ വാതിലുകള്‍ അടക്കുകയല്ല , സുരക്ഷാ മാനദണ്ടങ്ങള്‍ പാലിച്ച് എല്ലാവരെയും കൂടെ നിര്ത്തി അതിനെ നേരിടുകയും വേണ്ടതാണന്ന അവബോധം വളര്ത്താെനുള്ള സമീപനം സ്വീകരികണമെന്നും അഭ്യര്ത്ഥി്ക്കുന്നു.

എന്തായാലും പ്രവാസി മലയാളികളിലെ സന്നദ്ധ പ്രവർത്തകരെ നിങ്ങളെ മനസ്സറിഞ്ഞു നമിക്കുന്നു,

നിങ്ങളുടെ സേവനം ഒരുപാടു ജീവനുകൾക്ക് സ്വാന്തനമാണ്, കഴിയുന്നിടത്തോളം തുടരാന്‍ എല്ലാ പ്രാർത്ഥനകളും.

Advertisment