Advertisment

അമിത്ഷാ യുടെ സന്ദര്‍ശനത്തിനിടയിലും കശ്മീരില്‍ ഭീകരാക്രമണം, ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു

New Update

ജമ്മു:  കശ്മീരില്‍ അമിത്ഷാ യുടെ സന്ദര്‍ശനത്തിനിടയിലും ഭീകരാക്രമണം. ഷോപ്പിയാനില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

തോക്ക് ധാരിയായ ഭീകരന്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൂഞ്ചിലെ വനമേഖലയിലാണ് സൈന്യത്തിനും പൊലീസ് നേരെ അതിക്രമം ഉണ്ടായത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയ്ക്കണമെന്ന് അമിത് ഷാ ഉന്നതതലയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

jammu kashmir#
Advertisment