Advertisment

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Advertisment