Advertisment

നിയന്ത്രണ രേഖയില്‍ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയ വെടിവെപ്പില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു

New Update

publive-image

Advertisment

ജമ്മു: രജൗറി ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ഒരു സൈനികനെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.   നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റം  പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

ഉച്ചയ്ക്ക് 1.45 നാണ്  സുന്ദര്‍ബനി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. സൈന്യത്തിന്റെ നടപടിയില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഇവരില്‍ നിന്ന് എ.കെ-47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണെന്ന് സൈന്യം ആരോപിക്കുന്നു. ഞായറാഴ്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്താണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

kashmir india-pak
Advertisment