Advertisment

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം ; സുന്ദര്‍ബാനി സെക്ടറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തി ;ജവാന് വീരമൃത്യു ,മൂന്നു സൈനികര്‍ക്ക് പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രജോരി: ജമ്മു-കശ്മീരില്‍ വീണ്ടും പാക് പ്രകോപനം ഉണ്ടായതിനെ തുടര്‍ന്ന് ജവാന് വീരമൃത്യു. രജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

publive-image

തിങ്കളാഴ്ച രാവിലെ 5.30ന് ആരംഭിച്ച വെടിവയ്പ് 7.15നാണ് അവസാനിച്ചത്. ഞായറാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ ആക്രമണം നടത്തിയിരുന്നു.

Advertisment