Advertisment

എനിക്കൊരു വേഷം ലഭിച്ചപ്പോൾ, എനിക്കൊപ്പം നില്ക്കാൻ ഒരു അമ്മയുണ്ടായിരുന്നു. ആ വേഷത്തെ ഒരു അവസരമായി കാണാനും എനിക്കൊപ്പം സെറ്റുകളിൽ നിൽക്കാനും അമ്മ ജോലി പോലും ഉപേക്ഷിച്ചുവെന്ന് ജെനീലിയ ഡിസൂസ

author-image
ഫിലിം ഡസ്ക്
New Update

ഒട്ടേറെ ഭാഷകളിൽ വേഷമിട്ട നടിയാണ് ജെനീലിയ ഡിസൂസ. സിനിമയിൽ സജീവമായി നിന്ന സമയത്താണ് നടൻ റിതേഷ് ദേശ്‌മുഖിനെ വിവാഹം കഴിച്ച് ജെനീലിയ ഇടവേളയെടുത്തത്. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണ് നടി.. ഇപ്പോഴിതാ, അമ്മയുടെ ജന്മദിനത്തിൽ ജെനീലിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

publive-image

ജെനീലിയയുടെ കുറിപ്പ്;

എന്റെ അമ്മ

ഇതുവരെയുള്ള എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, എത്രമാത്രം കാര്യങ്ങൾ സംഭവിച്ചുവെന്ന് ഞാൻ ഓർക്കാറുണ്ട്. എന്റെ ജോലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അഭിനയം എന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല.

കാരണം ഞാൻ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് വന്നത്. എന്നാൽ എനിക്കൊരു വേഷം ലഭിച്ചപ്പോൾ, എനിക്കൊപ്പം നില്ക്കാൻ ഒരു അമ്മയുണ്ടായിരുന്നു. ആ വേഷത്തെ ഒരു അവസരമായി കാണാനും എനിക്കൊപ്പം സെറ്റുകളിൽ നിൽക്കാനും അമ്മ ജോലി പോലും ഉപേക്ഷിച്ചു.

ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്. ആ സാഹചര്യത്തിൽ അവസരങ്ങൾ വിനിയോഗിക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചതിനൊപ്പം, എന്റെ പഠനം ഉപേക്ഷിക്കാതെ ബിരുദം പൂർത്തിയാക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. ഇന്ന് ഞാൻ അമ്മയോട് ആ കാര്യത്തിൽ വളരെയധികം നന്ദിയുള്ളവളാണ്.

janila statement
Advertisment