Advertisment

സന്ദർശക വിസ പുതുക്കൽ ഓൺലൈൻ സേവനം ആരംഭിച്ചു.

author-image
admin
New Update

റിയാദ് - നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് സ്വദേശികളുടെയും വിദേശികളുടെയും അഭ്യർഥന മാനിച്ച് മൂന്ന് ഓൺലൈൻ സേവനങ്ങൾ കൂടി ആരംഭിച്ചു. ആശ്രിതരുടെ സന്ദർശക വിസ പുതുക്കൽ, റീ എൻട്രിയിൽ തിരിച്ചുവരാതിരിക്കുന്നത് രേഖപ്പെടുത്തൽ, പാസ്‌പോർട്ട് പുതുക്കൽ, സ്വീകരിക്കൽ തുടങ്ങി 21 സേവനങ്ങൾക്ക് മറ്റൊരാളെ പൂർണമായി ചുമതലപ്പെടുത്തൽ,

publive-image

നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് അവരുടെ തൊഴിലാളികളുടെയും വിദേശിയായ കുടുംബ നാഥന് അവരുടെ ആശ്രിതരുടെയും പാസ്‌പോർട്ടുകൾ എംബസി വഴി പുതുക്കിയ ശേഷം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ, തൊഴിലാളികളുടെ പൂർണ വിവരങ്ങളടങ്ങുന്ന ജവാസാത്ത് പ്രിന്റ് 'അബ്ശിർ ആമാൽ' വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ മൂന്നു സേവനങ്ങളാണ് ജവാസാത്ത് നടപ്പാക്കിയത്.

Advertisment