Advertisment

ബിജെപി പോലെയൊരു വന്‍പാര്‍ട്ടിയുടെ പിന്തുണയുള്ളതിനാല്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്....ജയപ്രദ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

New Update

ദില്ലി: മുന്‍ എംപിയും പ്രശസ്ത നടിയുമായ ജയപ്രദ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ടിക്കറ്റില്‍ രാംപൂരില്‍ നിന്നാണ് ജയപ്രദ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

Advertisment

publive-image

തന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 3 ആണ് ജയപ്രദ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തെരഞ്ഞെടുത്തത്. അമ്പലവും മോസ്‌കും സന്ദര്‍ശിച്ചതിന് ശേഷമാണ് ജയപ്രദ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓഫീസിലെത്തിയത്.

''അനുഗ്രഹിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ സാധിച്ചതും എന്റെ പിറന്നാള്‍ദിനം തന്നെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സാധിച്ചതും ഭാഗ്യമായി കരുതുന്നു.'' നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് ശേഷം ജയപ്രദ പറഞ്ഞു.

ബിജെപി പോലെയൊരു വന്‍പാര്‍ട്ടിയുടെ പിന്തുണയുള്ളതിനാല്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നായിരുന്നു ജയപ്രദയുടെ പ്രതികരണം. സമാജ്‌വാദിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ജയപ്രദ പാര്‍ട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നതായിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ജയപ്രദ യുപിയിലെ രാംപുരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. 2004-ലിലും 2009-ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങള്‍.

Advertisment