Advertisment

എട്ടാമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരം” - അതിഥികളെ സ്വീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : ജനത കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റ്‌ നടത്തുന്ന എട്ടാമത് വൈക്കം മുഹമ്മദ്‌ ബഷീർ അവാര്‍ഡ്‌, വാര്‍ഷിക പൊതുയോഗ പരിപാടിയിലും സംബന്ധിക്കുവാനായി കുവൈറ്റിൽ എത്തിയ എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറിനെയും, ഗായകരായ അരുൺരാജ്, അബ്ദുസ്സമദ് എന്നിവരെയും പി.സി. ഹരീഷ്, ജെ.സി.സി ഭാരവാഹികളായ പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, ഷാജുദ്ദീൻ മാള, കോയ വേങ്ങര, സമീർ കൊണ്ടോട്ടി എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

publive-image

ഡിസംബർ-7, വെള്ളിയാഴ്ച, വൈകുന്നേരം 5 മണി മുതൽ നജാത് അറബിക് സ്കൂൾ, മംഗഫിലാണ് മംഗഫിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാനായി പുരസ്‌കാര ജേതാവ് സിനിമാതാരം ശ്രീ. നെടുമുടി വേണു, ഷെയ്‌ഖ് പി. ഹാരിസ്, ഷംഷാദ് റഹിം എന്നിവരും നാളെ പുലർച്ചയോടെ എത്തിച്ചേരും

kuwait
Advertisment