Advertisment

മാനസിക ആരോഗ്യത്തിൽ കരുത്തരാവുക… പ്രശ്നങ്ങളെ അഭിമുഖീകരിക്കാം, കീഴടക്കാം…

New Update

publive-image

Advertisment

പാലക്കാട്: ജെസിഐ പാലക്കാടിന്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം, പാലക്കാട് ദേവാശ്രയം ചാരിറ്റബിൾ ട്രസ്റ്റ്ലും ലക്കിടി പോളിഗാർഡൻ മാനസികാരോഗ്യകേന്ദ്രത്തിലുമായി ആചരിച്ചു.

ദേവാശ്രയത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുകയും അവിടത്തെ പ്രവർത്തകയായ ജിഷയെ ആദരിക്കുകയും ചെയ്തു.

ലക്കിടി പോളി ഗാർഡൻ മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളുടെ ഗാനാലാപനവും നൃത്തവും സംഘടിപ്പിച്ചു. അവിടുത്തെ അന്തേവാസിയും ഫ്ലവർ ടിവി കോമഡിസ്റ്റാർ ഫെയിമുമായ പ്രാഞ്ചിയേട്ടനെ ചടങ്ങിൽ ആദരിച്ചു.

നിയുക്ത പ്രസിഡന്റ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത സെക്രട്ടറി സറീന ഹനീഫ, പ്രോജക്ട് ഡയറക്ടർ സമീറ, റനീഷ, സുമിത, പീയൂഷ്, പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

palakkad news
Advertisment