Advertisment

എച്ച്ഐവി ബാധിതരോട് വിവേചനം പാടില്ല. ജെസിഐ എയ്ഡ്സ് ദിനാചരണം നടത്തി

New Update

publive-image

Advertisment

പാലക്കാട്: എച്ച്ഐവി ബാധിതരായ രോഗികളോടുളള വിവേചനം പ്രബുദ്ധ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻപറഞ്ഞു.

ജെസിഐ പാലക്കാട്ചാപ്റ്ററിന്റെയുംകെ എസ് എ സി എസ്ന്റെയുംആഭിമുഖ്യത്തില്‍ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ചു നടത്തിയഎയ്ഡ്സ് ദിനാചരണ ബോധവൽക്കരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ്ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. കിനാശ്ശേരി നസ്രത്ത് എച്ച് ഐ. വി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുകയും, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ അസോസിയേഷനിലെ നിർദ്ദിഷ്ട ലൈംഗിക തൊഴിലാളികൾക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു.

നിയുക്ത പ്രസിഡന്റ് അജയ് ശേഖർ, വൈസ് പ്രസിഡന്റ് സമീറ കെ, ഡയറക്ടർമാരായ പ്രവീൺ കെ എസ്, റെനിഷ ഷൗക്കത്ത്, അഖിൽ എസ് കോർഡിനേറ്റർ അജീഷ് കെതുടങ്ങിയവർ സംസാരിച്ചു

palakkad news
Advertisment