Advertisment

ജെസിഐ വനിതാ വാരാഘോഷം: അഞ്ചു വനിതകൾക്ക് പുരസ്‍കാരം നൽകി

New Update

publive-image

Advertisment

പാലക്കാട്: ജെസിഐ വനിതാ വാരാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മാർച്ച് 2 നു ആരംഭിച്ച വനിതാവാരാഘോഷം വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.

വനിതകളുടെ ആരോഗ്യം, സുരക്ഷാ, വിദ്യാഭ്യാസം, കല, കായികം സംസ്ക്കാരികം, സംരംഭം എന്നി വിഷയങ്ങളെ ആസ്പദമാക്കി 21 പ്രൊജെക്ടുകൾ നടത്തി.

സമാപന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അഞ്ചു വനിതകൾക്ക് പഞ്ചരത്ന പുരസ്‍കാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് സേവനം അനുഷ്ഠിച്ചതിനു പാലക്കാട് മേഴ്‌സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഗിസാല ജോർജ് , സാമുഹ്യ രംഗത്ത് മികവാർന്ന പ്രവർത്തനത്തിന് ഏലിയാമ്മ ടീച്ചർ, സംരഭംത്തിനു സ്ത്രീ ശക്തി തെളിയിച്ച ദീപ, കാർഷിക രംഗത്ത് മികവാർന്ന സേവനം അനുഷ്ഠിച്ച സൂസി എബ്രഹാം, കായികരംഗത്തു അന്തർദേശീയതലത്തിൽ വിജയം കൈവരിച്ച വിഷ്ണുപ്രിയ, എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.

പ്രസിഡന്റ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓയിസ്ക അവാർഡ് ജേതാവ് പാർവതി ടീച്ചർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രീത എന്നിവർ വീശിഷ്ട അതിഥികളായി. സെക്രട്ടറി സറീന ഹനീഫ നന്ദി പറഞ്ഞു.

palakkad news
Advertisment