Advertisment

കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്ന് അവസാനമായേക്കും ; സിദ്ധരാമയ്യയെ മുഖ്യനാക്കി പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നീക്കം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇന്ന് അവസാനമായേക്കും. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പകരം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ആ സ്ഥാനത്തെത്തിക്കാനാണ് മുന്നണിയുടെ ആലോചന.

Advertisment

publive-image

ഈയാവശ്യം വിമതര്‍ നേരത്തേ മുന്നോട്ടുവെച്ചതുമാണ്. പ്രതിസന്ധി ഘട്ടമായതിനാല്‍ ജെ.ഡി.എസ് നേതൃത്വം ഇതിനു സമ്മതം മൂളിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചവരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഇത് വിമതര്‍ സമ്മതിച്ചാല്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്നതു തടയാനും വിമതരെ അയോഗ്യരാക്കുന്നതിലേക്കു പോകാതിരിക്കാനും കഴിയും.

Advertisment