Advertisment

ജിദ്ദ -തിരുവന്തപുരം നേരിട്ടുള്ള വിമാനം: പ്രതിപക്ഷ നേതാവിന്റെ ജിദ്ദ സന്ദർശന വേളയിൽ ഓ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നിവേദനം നൽകും

New Update

ജിദ്ദ: മുമ്പുണ്ടായിരുന്ന ജിദ്ദ - തിരുവന്ത പുരം നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കണ മെന്നു ഓഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഇതിനായുള്ള നിവേദനം ഈ വരുന്ന ദിവസം ജിദ്ദ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ്  രേമേശ് ചെന്നിത്തലക്ക് ജില്ലാ കമ്മിറ്റി നേതാക്കള്‍ കയ്മാറും.

Advertisment

publive-image

വിമാന സര്‍വീസ് പുനരാരംഭിക്കുവാന്‍ വേണ്ടിയുള്ള നിവേദനം ശ്രീ രമേശ്‌ചെന്നിത്ത ലയ്ക്കു നല്‍കുവാന്‍വേണ്ടി വറുഗീസ് ഡാനിയല്‍ അനില്‍കുമാര്‍ പത്തനംതിട്ടയ്ക്ക് കയ്മാറുന്നു

സഫയര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ പ്രവര്‍ത്തക യോഗം ഗ്ലോബല്‍ അംഗം അലി തെക്കുതോട് ഉത്ഖടനം ചെയ്തു . പ്രസിഡന്റ്‌ അനില്‍കുമാര്‍പത്തനംതിട്ട അദ്ധ്യക്ഷന്‍ ആയിരുന്നു . ഇക്ബാല്‍ പോക്കുന്നു , നൗഷാദ് അടൂര്‍, സക്കീര്‍ ഹുസൈന്‍ ഇടവന്ന, വിലാസ് അടൂര്‍ , വറുഗീസ് ഡാനിയല്‍ , നവാസ് ചിറ്റാര്‍ , എബി ചെറിയാന്‍ മാത്തൂര്‍ , സുജു കെ രാജു , ബൈജു പി മാത്യു , ജിജു യോഹ ന്നാന്‍ ശങ്കരത്തില്‍ ,മുഹമ്മദ്കോന്നി , തുടങ്ങിയവര്‍ സംസാരിച്ചു.

അയ്യൂബ് പന്തളം സ്വാഗതവും ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസ്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വൈ യാക്കുബിന്റെ പെട്ടന്നുള്ള നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാസര്‍ഗോഡ് ഗുണ്ട ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട ശരത് ലാല്‍ , കൃപേഷ് എന്നിവരുടെ അനുസ്മരണ ചടങ്ങും നടന്നു.

 

Advertisment